Follow KVARTHA on Google news Follow Us!
ad

K Surendran | വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിരാളിയായി കെ സുരേന്ദ്രന്‍ മത്സരിക്കും; എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍, കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍, 5-ാം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് എന്‍ ഡി എ!

ഇതോടെ ചൂടേറിയ പോരാട്ടമായിരിക്കും നടക്കുക Lok Sabha Candidate, K Surendran, NDA, Politics, Rahul Gandhi, National News
ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും മത്സരിക്കുന്നതോടെ ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ എതിരാളിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കും. മത്സരിക്കാനില്ലെന്ന നിലപാടെടുത്തിരുന്ന സംസ്ഥാന അധ്യക്ഷനെത്തന്നെ കളത്തിലിറക്കി മത്സരം കടുപ്പിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ഇതോടെ വയനാട്ടില്‍ ചൂടേറിയ പോരാട്ടമായിരിക്കും നടക്കുക.

എറണാകുളത്ത് കെ എസ് രാധാകൃഷ്ണന്‍, കൊല്ലത്ത് നടന്‍ ജി കൃഷ്ണകുമാര്‍, ആലത്തൂരില്‍ ഗവ. വിക്ടോറിയ കോളജ് മുന്‍ പ്രിന്‍സിപല്‍ ഡോ. ടി എന്‍ സരസു എന്നിവരെയും എന്‍ഡിഎ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. 11 പേരുടെ സ്ഥാനാര്‍ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എന്‍ഡിഎക്കു സ്ഥാനാര്‍ഥികളായി. മൂന്നു മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ പ്രചാരണം പൊടിപാറും.

LS Polls: BJP fields K Surendran in Wayanad, KS Radhakrishnan in EKM, New Delhi, News, Lok Sabha Candidate, K Surendran, NDA, Politics, Rahul Gandhi, Campaign, National News
 

ബിഡിജെഎസില്‍നിന്ന് ഏറ്റെടുത്ത വയനാട്ടില്‍ ബിജെപിയുടെ സ്ഥാനാര്‍ഥി ആരാകുമെന്ന ചോദ്യം നേരത്തേതന്നെ ശക്തമായിരുന്നു. ദേശീയ രാഷ്ട്രീയത്തിലെയും പ്രതിപക്ഷ നിരയിലെയും പ്രധാന നേതാക്കളായ രാഹുല്‍ ഗാന്ധിയും ആനി രാജയും മാറ്റുരയ്ക്കുന്നുവെന്ന സവിശേഷതയാണ് വയനാടിനുള്ളത്. ഇതിലേക്ക് ദേശീയനിരയിലെ ആരെങ്കിലും ബിജെപി സ്ഥാനാര്‍ഥിയായി എത്തുമോയെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കിയിരുന്നത്.

എപി അബ്ദുല്ലക്കുട്ടി, സന്ദീപ് വാരിയര്‍, സികെ ജാനു തുടങ്ങിയ പേരുകളും നേതൃത്വം പരിഗണിച്ചു. ഒടുവിലാണ് കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ പേരിലേക്ക് എത്തിച്ചേര്‍ന്നത്. വയനാട്ടില്‍ സുരേന്ദ്രന്റെ സാന്നിധ്യം തിരഞ്ഞെടുപ്പിനെ ഗൗരവമായാണു കാണുന്നതെന്ന പ്രതീതി കേരളത്തിലും പുറത്തും സൃഷ്ടിക്കുമെന്നാണു ബിജെപിയുടെ കണക്കുകൂട്ടല്‍. നാലു മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും ബിജെപി നേരത്തേതന്നെ പ്രചാരണം തുടങ്ങിയിരുന്നു.

നടി കങ്കണ റണൗട്ട് ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംനേടി. ഹിമാചല്‍ പ്രദേശിലെ മണ്ഡിയില്‍ നിന്നായിരിക്കും കങ്കണ മത്സരിക്കുക. മനേക ഗാന്ധി ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുരില്‍നിന്ന് മത്സരിക്കും.

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ സഹോദര ഭാര്യയും ജെഎംഎം എല്‍എല്‍എയുമായ സീത സോറന്‍ ധുംകയില്‍ നിന്ന് മത്സരിക്കും. നേരത്തെ ജെ എം എമില്‍നിന്ന് സിതാ സോറന്‍ രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

 കോണ്‍ഗ്രസില്‍നിന്ന് വീണ്ടും ബിജെപിയിലെത്തിയ ജഗദീഷ് ഷെട്ടാര്‍ കര്‍ണാടകയിലെ ബെല്‍ഗാമില്‍നിന്ന് മത്സരിക്കും. അതേസമയം, പിലിഭിത്തില്‍ വരുണ്‍ഗാന്ധിയെ മത്സരിപ്പിക്കില്ല. ജിതിന്‍ പ്രസാദയാണ് പിലിഭിത്തിലെ സ്ഥാനാര്‍ഥി. മുന്‍ ജസ്റ്റിസ് അഭിജിത്ത് ഗംഗോപാധ്യായ ബംഗാളിലെ തംലുക് മണ്ഡലത്തില്‍ മത്സരിക്കും.

Keywords: LS Polls: BJP fields K Surendran in Wayanad, KS Radhakrishnan in EKM, New Delhi, News, Lok Sabha Candidate, K Surendran, NDA, Politics, Rahul Gandhi, Campaign, National News.

Post a Comment