Follow KVARTHA on Google news Follow Us!
ad

Kerala CM | മുസ്‌ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെയും അസഹിഷ്ണുതയുടെയും ഓർമപ്പെടുത്തലാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമെന്ന് മുഖ്യമന്ത്രി; 'സി എ എ രാജ്യത്ത് വിവേചനം കാണിക്കുന്നു'

'എല്ലാത്തരം മതാന്ധതയ്‌ക്കെതിരെയും ആളുകളെ ഒന്നിപ്പിക്കണം', International Day to Combat Islamophobia, കേരള വാർത്തകൾ, Kerala CM
തിരുവനന്തപുരം: (KVARTHA) ലോകമെമ്പാടുമുള്ള മുസ്‌ലിംകൾക്കെതിരെ വർധിച്ചുവരുന്ന വിദ്വേഷ കുറ്റകൃത്യങ്ങളുടെയും അസഹിഷ്ണുതയുടെയും ഉജ്വലമായ ഓർമപ്പെടുത്തലാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്ത് മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന്റെ (CAA) പശ്ചാത്തലത്തിൽ, എല്ലാത്തരം മതാന്ധതയ്‌ക്കെതിരെയും ആളുകളെ ഒന്നിപ്പിക്കുന്നതിന് ഐക്യവും സഹാനുഭൂതിയും വളർത്തേണ്ടതിൻ്റെ ആവശ്യകതയെ ഈ ദിവസം അടിവരയിടുന്നുവെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു.
  
News, News-Malayalam-News, Politics, International Day to Combat Islamophobia reminder of increasing hate crimes and intolerance: CM.


ഇസ്ലാമോഫോബിയ വിരുദ്ധ ദിനം

മുസ്‍ലിംകൾക്കെതിരായ വിവേചനങ്ങളും വിദ്വേഷവും അക്രമങ്ങളും വർധിച്ച പശ്ചാത്തലത്തിൽ ഈ പ്രശ്നത്തെ ബോധവൽക്കരിക്കുന്നതിനും പ്രതിരോധിക്കുന്നതിനുമായി എല്ലാ വർഷവും മാർച്ച് 15 ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി യു എൻ ആചരിക്കുന്നു. 2022ൽ യു എൻ പൊതുസഭയുടെ പ്രമേയം ഏകകണ്ഠമായി അംഗീകരിച്ചതിനെ തുടർന്നാണ് ഇസ്ലാമോഫോബിയ വിരുദ്ധ ദിനം അന്താരാഷ്ട്ര ദിനമായി ആചരിക്കാൻ തീരുമാനം ആയത്​.

തുടർന്ന് 2022ലാണ് ഇസ്ലാമോഫോബിയയെ ചെറുക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആദ്യമായി ആചരിച്ചത്. വ്യക്തികളിലും സമൂഹങ്ങളിലും ഇസ്‌ലാമോഫോബിയയുടെ പ്രതികൂല ഫലങ്ങൾ ഉയർത്തിക്കാട്ടാനും സഹിഷ്ണുത, ധാരണ, വൈവിധ്യങ്ങളോടുള്ള ആദരവ് എന്നിവ പ്രോത്സാഹിപ്പിക്കാനും ഈ ദിനം ലക്ഷ്യമിടുന്നു. ന്യൂസിലൻഡിലെ ക്രൈസ്റ്റ്​ ചർച്ച്​ മസ്​ജിദിൽ വെടിവെപ്പിൽ 51 പേർ കൊല്ലപ്പെട്ടതിന്റെ സ്മരണയിലാണ് മാർച്ച്​ 15 ഇസ്ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കുന്നത്.

Keywords: News, News-Malayalam-News, Politics, International Day to Combat Islamophobia reminder of increasing hate crimes and intolerance: CM.

Post a Comment