Follow KVARTHA on Google news Follow Us!
ad

Kottayam | കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ രൂപപ്പെട്ട തർക്കം കൂടുതൽ രൂക്ഷമായി; ഫ്രാൻസിസ് ജോര്‍ജിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിനെതിരെ മറുവിഭാഗം; സീറ്റിന് അവകാശവാദങ്ങൾ ഏറെ; പോരിനിടെ തിങ്കളാഴ്ച ഉന്നതാധികാരസമിതി യോഗം, എന്ത് തീരുമാനമുണ്ടാകും?

പാര്‍ടിയില്‍ നേതാക്കളുടെ പ്രോടോകോള്‍ നിശ്ചയിക്കണമെന്നും ആവശ്യം, Kerala Congress, Election, MP Joseph, കേരള വാർത്തകൾ, Kottayam
ഇടുക്കി: (KVARTHA) കോട്ടയം സീറ്റിനെ ചൊല്ലി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ രൂപപ്പെട്ട തർക്കം കൂടുതൽ രൂക്ഷമായി. സീറ്റിൽ ഫ്രാൻസിസ് ജോർജിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. തര്‍ക്കം മുറുകിയതോടെ സ്ഥാനാർഥിയെ നിശ്ചയിക്കാൻ ഉന്നതാധികാര സമിതി യോഗം തിങ്കളാഴ് തിരുവനന്തപുരത്ത് വിളിച്ചുകൂട്ടിയിട്ടുണ്ട്. അഞ്ച് തവണ ഇടുക്കിയില്‍ പരാജയപ്പെട്ട നേതാവിനെ കോട്ടയത്തേയ്ക്ക് കെട്ടിയിറക്കുന്നത് അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം. കോട്ടയം സീറ്റ് മോഹിച്ച് നിരവധി പേർ രംഗത്തുണ്ടെന്നതാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം നേരിടുന്ന പ്രതിസന്ധി.
  
News, Malayalam-News, Kerala-News, Politics, Fight in KC (J) for Kottayam Lok Sabha Constituency.

പാര്‍ടി വര്‍കിങ് ചെയര്‍മാന്‍ പിസി തോമസും കെഎം മാണിയുടെ മരുമകന്‍ കൂടിയായ എംപി ജോസഫും പരിഗണിക്കപ്പെടുന്നവരിൽ പ്രധാനികളാണ്. ഇതോടൊപ്പം തന്നെ മാണി ഗ്രൂപില്‍ നിന്നും ജോസഫ് വിഭാഗത്തിലെത്തിയ ജോയ് എബ്രാഹം, സജി മഞ്ഞക്കടമ്പന്‍, തോമസ് ഉണ്ണിയാടന്‍, പ്രിൻസ് ലൂക്കോസ് എന്നിവരുടെ നേതൃത്വത്തിൽ ഫ്രാന്‍സിസ് ജോര്‍ജിനും പിസി തോമസിനും എംപി ജോസഫിനും എതിരെ മറ്റൊരു വിഭാഗം നീക്കം നടത്തുന്നതായും പറയുന്നു. അതേസമയം കോട്ടയം മണ്ഡലത്തില്‍ നിന്ന് മോന്‍സ് ജോസഫ് ഉള്‍പ്പെടെ പിജെ ജോസഫ് ആരെ സ്ഥാനാര്‍ഥിയാക്കിയാലും അംഗീകരിക്കുമെന്നാണ് ഇവരുടെ നിലപാടെന്നാണ് വിവരം.

കോട്ടയം ലോക്സഭാ സീറ്റ് യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ചിരുന്നതാണെന്നും സീറ്റിനായി വിഭാഗത്തില്‍ നിന്നും വന്ന നേതാക്കളിലാരെയെങ്കിലും പരിഗണിക്കണമെന്ന ആവശ്യവും ചിലർ ഉയർത്തുന്നുണ്ട്. തോമസ് ഉണ്ണിയാടനെയാണ് ഇവർ ഉയർത്തിക്കാട്ടുന്നത്. സജി മഞ്ഞക്കടമ്പന്‍ അടക്കമുള്ള ഏറെ മത്സരിപ്പിച്ചാലും ഇവര്‍ പിന്തുണച്ചേക്കും. എന്നാൽ ഫ്രാന്‍സിസ് ജോര്‍ജ്, പിസി തോമസ്, എംപി ജോസഫ് എന്നിവരെ അംഗീകരിക്കില്ലെന്നാണ് പറയുന്നത്.

നേരത്തെ സീറ്റിനായി അവകാശവാദം ഉന്നയിച്ച സജി മഞ്ഞക്കടമ്പിലിനെ വിമർശിച്ച് യൂത് ഫ്രണ്ട് നേതാവ് മജീഷ് കൊച്ചുമല രംഗത്തുവന്നിരുന്നു. സജി ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൻ്റെ വക്താവെന്നൊയിരുന്നു ആരോപണം. ഇതിനു പിന്നാലെ മജീഷ് കൊച്ചുമലയെ തള്ളി യൂത് ഫ്രണ്ട് സംസ്ഥാന നേതൃത്വം പ്രതികരിച്ചത് പാർടിയിലെ ഭിന്നത പരസ്യമാക്കി.

അതിനിടെ ഫ്രാന്‍സിസ് ജോര്‍ജിനെ മത്സരിപ്പിക്കുകയാണെങ്കില്‍ പാര്‍ടിയില്‍ നേതാക്കളുടെ പ്രോടോകോള്‍ നിശ്ചയിക്കണമെന്ന ആവശ്യവും ഉയർന്നതായി സൂചനയുണ്ട്. പിജെ ജോസഫ് കഴിഞ്ഞാല്‍ രണ്ടാമനായി തന്നെ പ്രഖ്യാപിക്കണമെന്നാണ് മോന്‍സ് ജോസഫിന്റെ ആവശ്യമെങ്കിൽ കോട്ടയത്ത് മത്സരിക്കുകയാണെങ്കില്‍ മൂന്നാം സ്ഥാനമാണ് ഫ്രാന്‍സിസ് ജോര്‍ജ് ആഗ്രഹിക്കുന്നത്. എന്നാൽ, താനും മോന്‍സും കഴിഞ്ഞാല്‍ മകൻ അപു ജോണ്‍ ജോസഫിനെ പാര്‍ടിയില്‍ മൂന്നാമനാക്കണമെന്നാണ് പി ജെ ജോസഫിന‍്റെ ആഗ്രഹമെന്ന് പാർടിയിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു. പ്രോടോകോള്‍ നിശ്ചയിക്കലും കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേരിടുന്ന വലിയ വെല്ലുവിളിയാകും.

കേരളാ കോൺഗ്രസ് മാണി ഗ്രൂപിന്‍റെ മുന്നണി മാറ്റത്തിലൂടെ നഷ്ടമായ കോട്ടയം സീറ്റ് ഏതുവിധേനയും തിരിച്ചുപിടിക്കാനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് തന്നെ മത്സരിക്കണമെന്ന് പ്രവർത്തകർ ആവശ്യം ഉന്നയിച്ചിരുന്നുവെങ്കിലും മുന്നണി ധാരണയുടെ ഭാഗമായാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കോട്ടയം സീറ്റ് നൽകാൻ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പാർടിക്കകത്തെ തമ്മിൽ തല്ല് ജയസാധ്യതയെ ബാധിക്കുമെന്നാണ് മുതിർന്ന നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. പൊരിഞ്ഞ തർക്കം തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് മസ്കറ്റ് ഹോടെലില്‍ നടക്കുന്ന ജോസഫ് വിഭാഗത്തിന്റെ ഉന്നതാധികാര സമിതിയോഗം എന്ത് തീരുമാനമെടുക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Keywords: News, Malayalam-News, Kerala-News, Politics, Fight in KC (J) for Kottayam Lok Sabha Constituency.

Post a Comment