Follow KVARTHA on Google news Follow Us!
ad

Controversy | പാര്‍ടിയെയും നേതാക്കളെയും അവഹേളിച്ചതായി പരാതിയുള്ള സെക്രടറിയുമായി പുതുവത്സര ആഘോഷത്തില്‍ കേക് മുറിച്ച് മധുരം പങ്കിട്ടു; പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ വിവാദത്തിൽ; നേതൃത്വത്തിനെതിരെ അണികള്‍ സാമൂഹ്യ മാധ്യമങ്ങളിൽ രംഗത്ത്

പ്രതിഷേധം പുകയുന്നു, Panur, Politics, Muslim League, കേരള വാർത്തകൾ
കണ്ണൂര്‍: (KVARTHA) മുസ്‌ലിം ലീഗിനെയും സാമുദായിക നേതാക്കളെയും അപകീര്‍ത്തികരമായ പരാമര്‍ശത്തിലൂടെ മോശമായി ചിത്രീകരിച്ചെന്ന് പരാതിയുള്ള പാനൂര്‍ നഗരസഭ സെക്രടറി എ പ്രവീണുമൊത്ത് പുതുവത്സര ആഘോഷത്തില്‍ കേക് മുറിച്ച് പങ്കിട്ടു നല്‍കുന്ന പടം പുറത്തു വന്നതോടെ ചെയര്‍മാന്‍ വി നാസര്‍ മാസ്റ്റര്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി പാര്‍ടി പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തി.
  
News, Malayalam-News, Kerala-News, Politics, Panur, Controversy, Social Media, Complaint, Muslim League, Political Party, Panur municipal chairman in controversy.

പാനൂര്‍ നഗരസഭാ.സെക്രടറി സമുദായത്തെ അപമാനിച്ചു എന്നാരാരോപിച്ച് മുസ്ലീം ലീഗ് മണ്ഡലം കമിറ്റി പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. സെക്രടറിക്കെതിരെ പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാതെ വന്നതോടെ ലീഗ് നേതൃത്വം കോടതിയെ സമീപിച്ചിരുന്നു. ഇതര മതവിദ്വേഷം പരത്തുന്ന സെക്രടറിയുമായി വി നാസര്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തുകയാണെന്ന ആക്ഷേപവുമായി ലീഗ് പ്രവര്‍ത്തകര്‍ പാര്‍ടി ഗ്രൂപുകളില്‍ പ്രതിഷേധം പ്രകടിപ്പിക്കുന്നുണ്ട്.

സ്വന്തം പിതാവിനെ പോലും അപമാനിച്ച സെക്രടറിയുമായി ചെയര്‍മാന്‍ ആഘോഷത്തില്‍ പങ്കെടുത്തത് ശരിയല്ലെന്ന് വിലയിരുത്തലില്‍ തന്നെയാണ് മുസ്ലീം ലീഗ് പ്രാദേശിക നേതൃത്വവും. ഗ്രൂപ് കളിച്ച് പാര്‍ടിയിലുള്ളവരെ ഒതുക്കുന്നതിന്റെ ഒരംശം എങ്കിലും സെക്രടറിയെ പുറത്താക്കാന്‍ ആത്മാര്‍ത്ഥത കാട്ടിയെങ്കില്‍ നന്നായേനെയെന്ന പരിഹാസവും അണികള്‍ ഉയര്‍ത്തുന്നുണ്ട്.

ചെയര്‍മാന്‍ വി നാസര്‍ സെക്രടറിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ബിജെപി കൗണ്‍സിലര്‍ എ രത്‌നാകരനും കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. ഒക്ടോബര്‍ ആറിന് ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സില്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സെക്രടറി ഒപ്പിടാത്തതിനെ ചോദ്യം ചെയ്ത് എം രത്‌നാകരന്‍ സെക്രടറിയുടെ ഓഫീസിനു മുന്‍പില്‍ ഉപരോധസമരം നടത്തിയിരുന്നു.

Keywords: News, Malayalam-News, Kerala-News, Politics, Panur, Controversy, Social Media, Complaint, Muslim League, Political Party, Panur municipal chairman in controversy.

Post a Comment