Follow KVARTHA on Google news Follow Us!
ad

Mammootty & MohanLal | ദുബൈയില്‍ കുടുംബസമേതം ഒത്തുകൂടി മമ്മൂട്ടിയും മോഹന്‍ലാലും; നിമിഷനേരം കൊണ്ടുതന്നെ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഇരുവരും ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ട് Mammooty, Mohanlal. Get-together, Social Media, World News
ദുബൈ: (KVARTHA) സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരും കുടുംബസമേതം കഴിഞ്ഞദിവസം ദുബൈയില്‍ ഒത്തുകൂടി. ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 

എമ്പുരാനില്‍ അഭിനയിക്കുന്നതിനായി യു എസിലേക്ക് പോകുന്ന വഴിയാണ് മോഹന്‍ലാല്‍ ദുബൈയില്‍ എത്തിയത്. ഭാര്യ സുചിത്രയും ഒപ്പമുണ്ട്. യു എസിലേക്കു പോകുന്നതിന് മുന്നോടിയായി മോഹന്‍ലാലിന് കുറച്ച് ദിവസം ദുബൈയില്‍ പരിപാടികളില്‍ പങ്കെടുക്കാനുണ്ട്.

Mammooty and Mohanlal's Dubai get-together steals hearts, Dubai, News, Actors, Visit, Mammooty, Mohanlal, Get-together, Social Media, World News.


മമ്മൂട്ടിയാകട്ടെ ദുബൈയിലെ പ്രശസ്ത ഫോടോഗ്രാഫര്‍ ലെന്‍സ് മാന്‍ ഷൗകത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും മോഹന്‍ലാലും ഭാര്യ സുചിത്രയും ഒത്തുള്ള ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകശ്രദ്ധ നേടിയത്. ഓഡിറ്റര്‍ സനില്‍ കുമാറും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ദിവസം റിലീസായ മലൈക്കോട്ടൈ വാലിബന്‍ ദുബൈയിലെ പ്രേക്ഷകര്‍ക്കൊപ്പമാണ് മോഹന്‍ലാല്‍ കണ്ടത്. മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹ് മദ് ഗുല്‍ഷനും ഒപ്പമുണ്ടായിരുന്നു. കൊച്ചിയില്‍ മടങ്ങിയെത്തിയാലുടന്‍ താന്‍ മലൈക്കോട്ടൈ വാലിബന്‍ കാണുമെന്ന് മമ്മൂട്ടി പറഞ്ഞു. ഇരുപത്തിയൊന്‍പതിന് മമ്മൂട്ടി കൊച്ചിയിലേക്കു മടങ്ങും.

ഒരാഴ്ച മുമ്പ് ഗുരുവായൂരില്‍ നടന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. വ്യക്തി ജീവിതത്തിലും ഔദ്യോഗികരംഗത്തും ഇരുവരും ഏറെ അടുപ്പം സൂക്ഷിക്കുന്നുണ്ട്. ചെന്നൈയിലേയും കൊച്ചിയിലേയും വീടുകളിലും ഇരു കുടുംബങ്ങളും ഇടയ്ക്കിടെ സന്ദര്‍ശനം നടത്താറുമുണ്ട്.

Keywords: Mammooty and Mohanlal's Dubai get-together steals hearts, Dubai, News, Actors, Visit, Mammooty, Mohanlal, Get-together, Social Media, World News.

Post a Comment