Follow KVARTHA on Google news Follow Us!
ad

Aster MIMS | വൃഷ്ണത്തില്‍ വീക്കം മുതൽ പച്ച നിറത്തിലുള്ള ഛര്‍ദി വരെയുള്ള നിരവധി പ്രശ്നങ്ങളുമായി ബുദ്ധിമുട്ടുന്ന കുഞ്ഞുങ്ങള്‍ക്ക് ആശ്വാസം; പീഡിയാട്രിക് സര്‍ജറി കാംപുമായി കണ്ണൂര്‍ ആസ്റ്റർ മിംസ്

റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് ഇളവ് Pediatric Surgery, Aster MIMS, Health, കണ്ണൂർ വാർത്തകൾ
കണ്ണൂര്‍: (KVARTHA) ദേശീയ പീഡിയാട്രിക് സര്‍ജറി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പീഡിയാട്രിക് സര്‍ജറി കാംപ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29, 30 തീയതികളിലായി നടക്കുന്ന കാംപില്‍ സൗജന്യ പരിശോധന, റേഡിയോളജി, ലാബ് സേവനങ്ങള്‍ക്ക് 20% ഇളവ്, സര്‍ജറികള്‍ക്ക് പ്രത്യേക പാകേജ് എന്നിവ ലഭ്യമാകും. ആസ്റ്റർ മിംസ് കണ്ണൂരിലെ പീഡിയട്രിക് സർജറി വിഭാഗം സീനിയർ ഡോക്ടർമാരായ വിജയ് ഗണേഷ്, ജിനോസ് ബാബു എന്നിവർ കാംപിന് നേതൃത്വം നൽകും

Malayalam-News, Kerala-News, Kannur, Pediatric Surgery, Camp, Aster MIMS, Pediatric Surgery Camp at Kannur Aster MIMS.< !

മൂത്രനാളിയില്‍ തുടര്‍ച്ചയായി അണുബാധയുള്ളവര്‍, വൃഷ്ണത്തില്‍ വീക്കമുള്ളവര്‍, പൊക്കിള്‍ ഭാഗത്ത് വീക്കം, ഉറക്കത്തില്‍ മൂത്രമൊഴിക്കല്‍, പച്ചനിറത്തിലുള്ള ഛര്‍ദി, ലിംഗത്തിന്റെ കീഴ്ഭാഗത്ത് കൂടി മൂത്രം പോകല്‍, പെണ്‍കുട്ടികളുടെ ഗുഹ്യഭാഗം ഒട്ടിപ്പിടിച്ചിരിക്കുക, വൃക്കവീക്കം, നാക്ക് പിണഞ്ഞിരിക്കുക, മരുന്നുകൊണ്ട് ഭേദമാകാത്ത കഴുത്ത് വീക്കം, വന്‍കുടലിനെ ബാധിച്ചിരിക്കുന്ന രോഗങ്ങള്‍, കാന്‍സര്‍ മുഴകള്‍, മൂത്രാശയസംബന്ധമായ പ്രശ്‌നങ്ങള്‍, വയറിനുള്ളിലുള്ള വീക്കങ്ങള്‍, ജന്മനാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തുമുള്ള തകരാറുകള്‍, വന്‍കുടലിലെ ധമനിസംബന്ധമായ തകരാറുകള്‍ മൂലമുള്ള മലബന്ധം, അപന്റിസൈറ്റിസ് തുടങ്ങിയവയുളള കുഞ്ഞുങ്ങള്‍ക്ക് കാംപില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുകിങ്ങിനും വിളിക്കുക : +916235000505
  
Surgery Camp, Aster MIMS

Keywords:  Malayalam-News, Kerala-News, Kannur, Pediatric Surgery, Camp, Aster MIMS, Pediatric Surgery Camp at Kannur Aster MIMS.< !- START disable copy paste -->

Post a Comment