Follow KVARTHA on Google news Follow Us!
ad

Minnu Mani | ഓസ്ട്രേലിയക്കെതിരായ ടി20 ടീമില്‍ ഇടംനേടി മലയാളി താരം മിന്നു മണി

ജനുവരി അഞ്ച്, ഏഴ്, ഒമ്പത് തീയതികളില്‍ ഡി വൈ പാട്ടീല്‍ സ്പോര്‍ട് അകാഡമി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ T20I, ODIs, Players, Minnu Mani, National News
ന്യൂഡെല്‍ഹി: (KVARTHA) ഓസ്ട്രേലിയക്കെതിരായ ടി20 ടീമില്‍ ഇടംനേടി മലയാളി താരം മിന്നു മണി. ജനുവരി അഞ്ച്, ഏഴ്, ഒമ്പത് തീയതികളില്‍ ഡി വൈ പാട്ടീല്‍ സ്പോര്‍ട് അകാഡമി സ്റ്റേഡിയത്തിലാണ് ടി20 മത്സരങ്ങള്‍. ഓസ്ട്രേലിയന്‍ വനിതകള്‍ക്കെതിരായ പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം എട്ടു വികറ്റിന് വിജയിച്ചതിനു പിന്നാലെയാണ് നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ഇന്‍ഡ്യന്‍ വനിതാ ടീമിനെ പ്രഖ്യാപിച്ചത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഡിസംബര്‍ 28, 30, ജനുവരി രണ്ട് തീയതികളിലാണ് ഏകദിന മത്സരങ്ങള്‍.

IND-W Vs AUS-W: India Name Unchanged T20I Squad Against Australia, Slight Change In ODIs, Delhi, News, Mumbai, T20I, ODIs, Players, Minnu Mani, Smriti Mandhana, Shreyanka Patil , National News.

മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20-കളും അടങ്ങുന്നതാണ് പരമ്പര. നേരത്തേ ഇന്‍ഗ്ലന്‍ഡിനെതിരായ ടി20 പരമ്പരയിലൂടെ ഇന്‍ഡ്യന്‍ ടീമില്‍ അരങ്ങേറിയ ശ്രേയങ്ക പാട്ടീലിന് ആദ്യമായി ഏകദിന ടീമിലേക്കും വിളിയെത്തി. ഇന്‍ഗ്ലന്‍ഡിനെതിരായ പരമ്പരയില്‍ അഞ്ചു വികറ്റ് വീഴ്ത്തിയ ശ്രേയങ്ക, അവസാന മത്സരത്തില്‍ കളിയിലെ താരവുമായിരുന്നു.

ഏകദിന ടീം: ഹര്‍മന്‍പ്രീത് കൗര്‍ (കാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് കാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വികറ്റ് കീപര്‍), റിച ഘോഷ് (വികറ്റ് കീപര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, സ്നേഹ് റാണ, ഹര്‍ലീന്‍ ഡിയോള്‍.

ടി20 ടീം: ഹര്‍മന്‍പ്രീത് കൗര്‍ (കാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് കാപ്റ്റന്‍), ജെമിമ റോഡ്രിഗസ്, ഷഫാലി വര്‍മ, ദീപ്തി ശര്‍മ, യസ്തിക ഭാട്ടിയ (വികറ്റ് കീപര്‍), റിച ഘോഷ് (വികറ്റ് കീപര്‍), അമന്‍ജോത് കൗര്‍, ശ്രേയങ്ക പാട്ടീല്‍, മന്നത്ത് കശ്യപ്, സൈക ഇസാഖ്, രേണുക സിങ്, ടൈറ്റസ് സധു, പൂജ വസ്ത്രാകര്‍, കനിക അഹൂജ, മിന്നു മണി.

Keywords: IND-W Vs AUS-W: India Name Unchanged T20I Squad Against Australia, Slight Change In ODIs, Delhi, News, Mumbai, T20I, ODIs, Players, Minnu Mani, Smriti Mandhana, Shreyanka Patil , National News.

Post a Comment