Follow KVARTHA on Google news Follow Us!
ad
Posts

Interrogation | എം വി ഗോവിന്ദനെ അപകീർത്തിപ്പെടുത്തിയെന്ന കേസ്: സ്വപ്ന സുരേഷിനെതിരെയുള്ള ചോദ്യം ചെയ്യൽ പൂർത്തിയായി; പൊലീസിന് തെളിവ് കൈമാറിയിട്ടില്ലെന്ന് യുവതി മാധ്യമങ്ങളോട്

തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോപണം Interrogation, Kannur, കേരള വാർത്തകൾ, Crime
കണ്ണൂർ: (KVARTHA) മുഖ്യമന്ത്രിക്കെതിരെയുള്ള ആരോപണങ്ങളിൽ നിന്നും പിൻമാറാൻ 30 കോടി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വിജേഷ് പിളള മുഖേന വാഗ്ദാനം ചെയ്തതിന് താൻ പൊലീസിന് തെളിവൊന്നും കൈമാറിയിട്ടില്ലെന്ന് സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ചോദ്യം ചെയ്യലിലൂടെ
തന്നെ നിശബ്ദമാക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. കണ്ണൂരിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

Interrogation, Kannur, Crime, Malayalam-News, Kerala, Kerala-News, Evidence, Police, Evidence not handed over to police: Swapna after her interrogation.

എം.വി ഗോവിന്ദനെന്ന രാഷ്ട്രീയ നേതാവിനെ തനിക്ക് അറിയില്ല. എന്റെ പോരാട്ടം തുടങ്ങിയ കാലം മുതൽ എന്നെ നിശബ്ദമാകാനാണ് പൊലീസ് ശ്രമിക്കുന്നത്. യുസഫലിയും രവി പിള്ളയെയും കുറിച്ചുള്ള തെളിവുകൾ എവിടെയാണ് ഏതു ലോകറിലാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് ചോദിച്ചു. അതും ഈ കേസുമായി എന്തു ബന്ധമാണെന്ന് അറിയില്ല. തന്നെ ചോദ്യം ചെയ്യാനായി ബെംഗ്ളൂറിൽ നിന്നും വിളിച്ചു വരുത്തി നാടകം കളിക്കുകയാണ് പൊലീസ്. 2016 ൽ മുഖ്യമന്ത്രിയുമായി ഔദ്യോഗികമായി ബന്ധപ്പെടുന്ന കാലത്ത് എം.വി ഗോവിന്ദൻ എന്ന രാഷ്ട്രീയക്കാരൻ ഉണ്ടോയെന്ന കാര്യം തനിക്കറിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഏതോ തനിക്കറിയാത്ത ഒരു സിപിഎം പ്രവർത്തകൻ നൽകിയ പരാതിയിലാണ് തന്നെ ടോർചർ ചെയ്യാൻ കണ്ണൂരിലേക്ക് വിളിച്ചു വരുത്തിയത്. കേന്ദ്രസർകാരിൽ ആരുമായി ബന്ധമുണ്ടെന്നും ഇ ഡിക്ക് കൊടുത്ത തെളിവുകൾ എന്താണെന്നാണ് അവർ ചോദിച്ചത്. അതൊക്കെ താൻ ബംഗ്ളൂര് കോടതിയിൽ ഡിഫർമേഷൻ കേസിൽ സമർപിച്ചതാണ്. വിജീഷ് പിള്ളയുടെ 30 കോടി രൂപയെ കുറിച്ചു ചോദിച്ചു. അതൊക്കെ ചോദിച്ചാൽ എനിക്ക് എങ്ങനെയാണ് പറയാൻ കഴിയുക. പക്ഷെ ഒരു കാര്യം ഞാൻ പറയുന്നു. എനിക്ക് നീതി കിട്ടുന്നതു വരെ ഞാൻ പോരാടും. ഈ കാര്യത്തിൽ പുറകോട്ടു പോവില്ല. സുരക്ഷ എന്തെങ്കിലും വേണോയെന്നും പൊലീസ് ചോദിച്ചതായും സ്വപ്ന പറഞ്ഞു.

വിജേഷ് പിള്ള തന്നെ വന്നു കണ്ടുവെന്ന് അന്നുന്നയിച്ച ആരോപണത്തിൽ താൻ ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഗോവിന്ദനുമായി ബന്ധമുണ്ടെന്നും അയാളുടെ മകനുമായി പരിചയമുണ്ടെന്നും ഇവിടം വിട്ടു പോകാൻ 30 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമുള്ള ആരോപണത്തിൽ താൻ ഉറച്ചുനിൽക്കുന്നതായും സ്വപ്ന സുരേഷ് പറഞ്ഞു. പ്ലസ് ടു വരെ മാത്രം പഠിച്ച തനിക്ക് എങ്ങനെയാണ് എംബസിയിൽ ജോലി കിട്ടിയതെന്നായിരുന്നു പൊലീസിന്റെ മറ്റൊരു ചോദ്യം. എം വി ഗോവിന്ദനെ അറിയില്ലെന്നു പറഞ്ഞപ്പോൾ മുൻ മന്ത്രിയാണെന്നും ഇപ്പോൾ പാർടിയുടെ സെക്രടറിയാണെന്നും പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

കണ്ണൂർ എസിപി ടി കെ രത്നകുമാർ, പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ പതിനൊന്നര മുതൽ വൈകുന്നേരം അഞ്ചു മണി വരെയാണ് ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗത്തിൽ സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തത്. സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രടറി കെ സന്തോഷ് നൽകിയ അപകീർത്തി കേസിലാണ് സ്വപ്നാ സുരേഷിനെ ക്രൈംബ്രാഞ്ച് കുറ്റാന്വേഷണ വിഭാഗം ചോദ്യം ചെയ്തത്.

Keywords: Interrogation, Kannur, Crime, Malayalam-News, Kerala, Kerala-News, Evidence, Police, Evidence not handed over to police: Swapna after her interrogation.
< !- START disable copy paste -->

Post a Comment