Follow KVARTHA on Google news Follow Us!
ad
Posts

Bournvita Sugar | കൈപേറിയ മാധ്യമ വാർത്തകൾ! ഒടുവിൽ ബോൺവിറ്റയിലെ പഞ്ചസാരയുടെ അളവ് 15% ശതമാനം കുറച്ച് കാഡ്ബറി; ആഹ്ലാദം പങ്കിട്ട് 'പണി കൊടുത്ത' സോഷ്യൽ മീഡിയ താരം

വലിയ ചർച്ചകളും ആശങ്കകളും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരുന്നു Bournvita, Cadbury, Viral, Lifestyle
ന്യൂഡെൽഹി: (KVARTHA) കാഡ്‌ബറി ഇന്ത്യ ജനപ്രിയമായ ബോൺവിറ്റ പാനീയത്തിൽ പഞ്ചസാരയുടെ അളവ് 15 ശതമാനം കുറച്ചു. ആരോഗ്യ പാനീയമായി കണക്കാക്കപ്പെടുന്ന ബോൺവിറ്റ പാലിൽ കലർത്തി കുട്ടികൾക്ക് നൽകുന്നു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പാനീയത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവിനെ കുറിച്ച് വലിയ ചർച്ചകളും ആശങ്കകളും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിരുന്നു.

നേരത്തെ ബോൺവിറ്റയിൽ 100 ​​ഗ്രാം പൊടിയിൽ 37.4 ഗ്രാം പഞ്ചസാര അടങ്ങിയിരുന്നു. എന്നിരുന്നാലും, കുറച്ചതിന് ശേഷം 100 ഗ്രാമിൽ 32.2 ഗ്രാം പഞ്ചസാര ചേർത്തിട്ടുണ്ടെന്ന് പുതിയ പാക്കേജിംഗ് കാണിക്കുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പാനീയത്തിൽ പഞ്ചസാരയുടെ ഉയർന്ന അംശം ഉണ്ടെന്ന് സോഷ്യൽ മീഡിയ താരമായ രേവന്ത് ഹിമത്‌സിങ്ക വീഡിയോയിൽ വെളിപ്പെടുത്തിയതിനെ തുടർന്നാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.

Eight months after Bournvita row, Cadbury slashes added sugar by nearly 15%, New Delhi, News, Bournvita, Cadbury, Viral, Lifestyle, Health, Sugar, Social Media, Video, Post, Controversy, National.
 
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ രൂക്ഷമായാണ് പ്രതികരിച്ചത്, കമ്പനി ബഹിഷ്‌കരിക്കാനുള്ള ആവശ്യങ്ങൾ ഉയരാൻ തുടങ്ങി. വീഡിയോ പങ്കിട്ട വ്യക്തിക്ക് കമ്പനി വക്കീൽ നോട്ടീസ് അയക്കത്തക്കവിധം വിഷയം വഷളായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ യുവാവ് തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്തു. കാൻസറിന് കാരണമാകുന്ന കൊക്കോ സോളിഡ്‌സ് എന്ന ഘടകം ബോൺവിറ്റയിൽ അടങ്ങിയിട്ടുണ്ടെന്നും രേവന്ത് ആരോപിച്ചിരുന്നു.

ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഹിമത്‌സിങ്ക ഒരു ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടുകൊണ്ടാണ് ബോൺവിറ്റ പാനീയത്തിൽ പഞ്ചസാരയുടെ അളവ് 15 ശതമാനം കുറച്ചതായി വെളിപ്പെടുത്തിയത്. ഇതിനെ 'വലിയ വിജയം' എന്നാണ് യുവാവ് വിശേഷിപ്പിച്ചത്. ഒരു വീഡിയോ കാരണം, പഞ്ചസാര 15 ശതമാനം കുറഞ്ഞതായും ഈ പോരാട്ടം ബോൺവിറ്റയ്‌ക്കെതിരെയല്ലെന്നും ജങ്ക് ഫുഡ് വിൽക്കുന്ന, എന്നാൽ ആരോഗ്യകരമാണെന്ന് അവകാശപ്പെടുന്ന കമ്പനികൾക്കെതിരെയാണെന്നും ഹിമത്‌സിങ്ക കൂട്ടിച്ചേർത്തു.

Keywords: Eight months after Bournvita row, Cadbury slashes added sugar by nearly 15%, New Delhi, News, Bournvita, Cadbury, Viral, Lifestyle, Health, Sugar, Social Media, Video, Post, Controversy, National. 

Post a Comment