Follow KVARTHA on Google news Follow Us!
ad

COVID | ഓർമക്കുറവ് മുതൽ ഉറക്ക പ്രശ്‌നങ്ങൾ വരെ; ആളുകൾ ഇപ്പോഴും ബുദ്ധിമുട്ടുന്ന 10 ദീര്‍ഘകാല കോവിഡ്‌ ലക്ഷണങ്ങൾ

മാസങ്ങളോ വർഷങ്ങളോ നീണ്ടുനിന്നേക്കാം COVID, Health Tips, Lifestyle, Diseases, ആരോഗ്യ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ലാൻസെറ്റ് പഠനം അനുസരിച്ച്, കുറഞ്ഞത് 65 ദശലക്ഷം ആളുകളെങ്കിലും ദീർഘകാല കോവിഡ് പ്രശ്‍നങ്ങളുമായി പൊരുതുന്നു. ക്ഷീണം, ഓർമക്കുറവ് മുതൽ ഉറക്ക പ്രശ്‌നം വരെയുള്ള സാധാരണ പ്രശ്‍നങ്ങൾ ഇതിലുണ്ട്. കോവിഡ്-19 ഇപ്പോൾ ആഗോള അടിയന്തരാവസ്ഥയല്ലെങ്കിലും ദീർഘകാല കോവിഡ് ലക്ഷണങ്ങൾ വർഷങ്ങളോളം നീണ്ടുനിൽക്കുന്നു. കുട്ടികൾ ഉൾപ്പെടെ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഇത് ബാധിക്കുന്നു.

Brain fog to sleep issues, 10 long Covid symptoms that people still struggle with, New Delhi, News, COVID, Health Tips, Lifestyle, Diseases, Patient, Health and Fitness, Doctor, National News

കോവിഡ് ബാധിച്ച ആളുകൾ ഏതാനും ആഴ്ചകൾക്കുള്ളിൽ സുഖം പ്രാപിക്കുമ്പോൾ, ദീർഘകാല കോവിഡ് ലക്ഷണങ്ങൾ നിരവധി മാസങ്ങളോ വർഷങ്ങളോ 10-20% ആളുകളെ ബാധിച്ചേക്കാം. ഇവരിൽ പത്തിലൊന്ന് ആളുകളും ജോലി നിർത്തുകയും വ്യാപകമായ സാമ്പത്തിക നഷ്ടം നേരിടുകയും ചെയ്യുന്നുവെന്ന് ലാൻസെറ്റ് കണക്കാക്കുന്നു.

ദീർഘകാല കോവിഡ് ലക്ഷണങ്ങൾ തീവ്രതയിൽ വളരെ വ്യത്യാസപ്പെട്ടിരിക്കും, ചില വ്യക്തികൾക്ക് നേരിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നു. എന്നാൽ മറ്റുള്ളവർക്ക് കഠിനമായിരിക്കാം. ഏറ്റവും കൂടുതൽ പേരെ ബാധിക്കുന്നത് ശ്വാസതടസമാണ്. സ്ഥിരമായ ശ്വാസതടസം, പലപ്പോഴും നെഞ്ചുവേദനയും ക്ഷീണവും കൂടിച്ചേർന്ന്, ദൈനംദിന പ്രവർത്തനങ്ങളെയും ഉത്കണ്ഠയെയും ബാധിക്കുന്നു, ഇത് ശാരീരികവും മാനസികവുമായും പ്രയാസങ്ങളുണ്ടാക്കുന്നു.

ആളുകൾ ഇപ്പോഴും മല്ലിടുന്ന ദീര്‍ഘകാല കോവിഡ്‌ ലക്ഷണങ്ങൾ


1. ക്ഷീണം: സ്ഥിരമായതും ശരീരത്തെ ദുർബലപ്പെടുത്തുന്നതുമായ ക്ഷീണം ഏറ്റവും സാധാരണമായ ലക്ഷണമാണ്. ദീര്‍ഘകാല കോവിഡ് ബാധിച്ചവരിൽ 90% പേരെയും ഇത് ബാധിക്കുന്നു.

2. ശ്വാസതടസം: ശ്വാസതടസം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്. കാര്യമായി ശാരീരിക അധ്വാനം ഉണ്ടായിട്ടില്ലെങ്കിലും ശ്വാസതടസം അനുഭവപ്പെടാം.

3. ഓർമക്കുറവ്: ഓർമ പ്രശ്നങ്ങൾ, ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട്, മാനസിക ക്ഷീണം എന്നിവ പോലുള്ള മസ്തിഷ സംബന്ധമായ ബുദ്ധിമുട്ടുകൾ പലരും റിപ്പോർട്ട് ചെയ്യുന്നു, ഇത് ദൈനംദിന ജീവിതത്തെയും ജോലിയെയും ബാധിക്കുന്നു.

4. പേശി വേദനയും സന്ധി വേദനയും: ഇത് ചലനശേഷിയെയും ജീവിത നിലവാരത്തെയും ബാധിക്കുന്നു.

5. ഗന്ധവും രുചിയും നഷ്ടപ്പെടുന്നു

6. ഉറക്ക പ്രശ്നങ്ങൾ: ഉറക്കമില്ലായ്മ, വിശ്രമമില്ലാത്ത ഉറക്കം, ഉറക്ക അസ്വസ്ഥതകൾ എന്നിവ സാധാരണമാണ്, ഇത് ക്ഷീണത്തിനും മറ്റ് ലക്ഷണങ്ങളിലേക്കും നയിക്കുന്നു.

7. തലവേദന: സ്ഥിരമായ തലവേദന, ചിലപ്പോൾ മൈഗ്രേൻ പോലെയായിരിക്കും. ദീര്‍ഘകാല കോവിഡ് ഉള്ള പലരെയും കാര്യമായി അലട്ടുന്നു.

8. ഹൃദയമിടിപ്പ്, നെഞ്ചുവേദന: വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്, നെഞ്ചിലെ അസ്വസ്ഥത എന്നിവ ആശങ്കാജനകമാണ്.

9. ദഹനപ്രശ്നങ്ങൾ: വയറിളക്കം, മലബന്ധം, വയറുവേദന എന്നിവ ചില വ്യക്തികൾ റിപ്പോർട്ട് ചെയ്യുന്നു.

10. മനഃശാസ്ത്രപരമായ ലക്ഷണങ്ങൾ: ഉത്കണ്ഠ, വിഷാദം, മാനസികാവസ്ഥ എന്നിവ വ്യാപകമാണ്. ഈ അവസ്ഥ വിട്ടുമാറാത്തതും ദൈനംദിന ജീവിതത്തിൽ അതിന്റെ സ്വാധീനവും കൂടുതൽ വഷളാക്കാം.

കോവിഡ്-19 അണുബാധയ്ക്ക് ശേഷം നിങ്ങൾക്ക് എന്തെങ്കിലും സ്ഥിരമായ ലക്ഷണങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. സമ്മർദം നിയന്ത്രിക്കുക, മതിയായി ഉറങ്ങുക തുടങ്ങിയവ രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

Keywords: Brain fog to sleep issues, 10 long Covid symptoms that people still struggle with, New Delhi, News, COVID, Health Tips, Lifestyle, Diseases, Patient, Health and Fitness, Doctor, National News. 

Post a Comment