Follow KVARTHA on Google news Follow Us!
ad

Assault | മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ചു; പൊലീസ് സ്റ്റേഷനിൽ കയറിയും ഡിവൈഎഫ്ഐക്കാര്‍ അക്രമിച്ചുവെന്ന് ആരോപണം

ആശുപത്രിയില്‍ ചികിത്സ തേടി Youth Congress, Politics, കണ്ണൂർ വാർത്തകൾ, DYFI
കണ്ണൂര്‍: (KVARTHA) പഴയങ്ങാടിയില്‍ മുഖ്യമന്ത്രി നേതൃത്വം നല്‍കുന്ന നവകേരളസദസിന്റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടിക്കാട്ടിയ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വളഞ്ഞിട്ടുമര്‍ദിച്ചു. ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് അക്രമം കാട്ടിയതെന്ന് യൂത് കോണ്‍ഗ്രസ് നേതാക്കൾ ആരോപിച്ചു. കല്യാശേരി മണ്ഡലം നവകേരള സദസ് കഴിഞ്ഞു മടങ്ങിവരവെ തിങ്കളാഴ്ച വൈകുന്നേരം എരിപുരത്തെ കെ എസ് ഇ ബി ഓഫീസിനു മുന്‍പില്‍ വെച്ചാണ് അഞ്ചോളം യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡരികില്‍ നിന്നും കരിങ്കൊടിവീശിയത്. യൂത് കോണ്‍ഗ്രസ് സംഘത്തില്‍ വനിതാപ്രവര്‍ത്തകയുള്‍പെടെയുണ്ടായിരുന്നു.
  





മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടിവീശിയ പ്രവര്‍ത്തകനെ ചാടിവീണ അക്രമികൾ തടയുകയും അടിച്ചുവീഴ്ത്തുകയുമായിരുന്നു. ഹെല്‍മെറ്റ്, പൂച്ചെട്ടി എന്നിവ കൊണ്ടായിരുന്നു മര്‍ദനമെന്നാണ് പറയുന്നത്. യൂത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സുധീഷ് വെളളച്ചാല്‍, മഹിതമോഹന്‍, രാഹുല്‍ പുത്തന്‍പുരയില്‍, സായിശരണ്‍, സഞ്ജു സന്തോഷ് എന്നിവരെയാണ് മർദിച്ചത്.

പഴയങ്ങാടി പൊലീസ് സ്‌റ്റേഷന്‍ മതില്‍ ചാടിക്കടന്നു, പൊലീസ് കരുതല്‍ തടങ്കലിലാക്കിയ യൂത് കോണ്‍ഗ്രസ്, യൂത് ലീഗ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായും ആരോപണമുണ്ട്. പരുക്കേറ്റ യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തളിപറമ്പ് ലൂര്‍ദ് ആശുപത്രിയില്‍ ചികിത്സ തേടി.

Keywords: News, Malayalam-News, Kerala-News, Kannur, Youth Congress, Politics, DYFI, Youth Congress activists assaulted in Kannur

Post a Comment