Follow KVARTHA on Google news Follow Us!
ad

Protest | കണ്ണൂരില്‍ നവകേരളസദസ് വേദിയിലേക്ക് യൂത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്: ബാരികേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം; നഗരം യുദ്ധക്കളമായി മാറി

ജലപീരങ്കി പ്രയോഗിച്ചു Youth Congress, Politics, കണ്ണൂർ വാർത്തകൾ, DYFI
കണ്ണൂര്‍: (KVARTHA) പഴയങ്ങാടി എരിപുരത്ത് യൂത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നാരോപിച്ചു യൂത് കോണ്‍ഗ്രസ് കലക്ടറേറ്റ് മൈതാനിയിലേക്ക് നടത്തിയ മാര്‍ചില്‍ സംഘര്‍ഷം. ഡിസിസി ഓഫീസില്‍ നിന്നും തുടങ്ങിയ മാര്‍ച് അന്‍പതുമീറ്റര്‍ അകലെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷത്തിനിടയാക്കിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപ്രയോഗവും നടന്നു. ബാരികേഡ് തകര്‍ക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് ഉന്തുംതളളുമുണ്ടായത്. നേതാക്കള്‍ ഇടപെട്ടു പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.

Youth,Congress,March,Kerala,Navakerala,Sadas,Kannur,Protest,Police,CM Youth Congress held march to Nava Kerala Sadas venue

 യൂത് കോണ്‍ഗ്രസിന്റെ പ്രതിഷേധം കണക്കിലെടുത്ത് ജലപീരങ്കിയുള്‍പെടെ പൂര്‍ണസജ്ജരായിരുന്നു പൊലീസ്. കസ്റ്റഡിയിലെടുത്തവരെ പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതിനിടെയും ബലപ്രയോഗമുണ്ടായി. എസിപി ടി കെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ വന്‍പൊലീസ് സംഘം സ്ഥലത്ത് കാംപ് ചെയ്തിരുന്നു. കെപിസിസി അംഗം മുഹമ്മദ് ബ്ലാത്തൂർ മാര്‍ച് ഉദ്ഘാടനം ചെയ്തു. യൂത് കോണ്‍ഗ്രസ് നേതാക്കളായ കമല്‍ജിത്ത്,, വി രാഹുല്‍, വി പി അബ്ദുർ റശീദ്, ജോഷി കണ്ടത്തില്‍, മുഹമ്മദ് ശമ്മാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Youth,Congress,March,Kerala,Navakerala,Sadas,Kannur,Protest,Police,CM Youth Congress held march to Nava Kerala Sadas venue

 വനിതാപ്രവര്‍ത്തകരെ ഉള്‍പെടെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തില്‍ കയറ്റിയതെന്ന് നേതാക്കൾ ആരോപിച്ചു. അഴീക്കോട് മണ്ഡലം നവകേരള സദസിന്റെ വേദിക്കു പുറത്ത് യൂത് ലീഗ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. യൂത് ലീഗ് അഴീക്കോട് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെത്തുന്നതിന് തൊട്ടുമുന്‍പെയാണ് പ്രതിഷേധം നടന്നത്. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

Keywords:Youth,Congress,March,Kerala,Navakerala,Sadas,Kannur,Protest,Police,CM Youth Congress held march to Nava Kerala Sadas venue < !- START disable copy paste -->

Post a Comment