Follow KVARTHA on Google news Follow Us!
ad

Accident | തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസും ബൈകും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം

പാറശ്ശാല മുറിയ തോട്ടം സ്വദേശിയാണ് Thiruvananthapuram, Road Accident, Accidental Death, Parassala
തിരുവനന്തപുരം: (KVARTHA) തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസും ബൈകും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാറശ്ശാല മുറിയ തോട്ടം സ്വദേശി കിരണ്‍ പ്രസാദ് ആണ് മരിച്ചത്. പാറശ്ശാല കാരാളിയിലാണ് വാഹനാപകടമുണ്ടായത്. അമിത വേഗതയിലെത്തിയ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട് ബസ് ബൈക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. 

ബസ് നിയന്ത്രണം വിട്ട് എതിര്‍ ദിശയിലുടെ വന്ന ബൈകിലേക്ക് ഇടിച്ച് കയറുകയായിരുന്നു. കിരണ്‍ പ്രസാദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്ന് നാട്ടുകാര്‍ പറയുന്നു. 

News, Kerala, Kerala News, Accident, Death, Police, Thiruvananthapuram, Road Accident, Accidental Death, Parassala, Thiruvananthapuram: Man died in road accident.

അതേസമയം ആലപ്പുഴ ബൈപാസില്‍ മിനിബസും മിനി ലോറിയും  കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. മിനി ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. കൊല്ലത്തുനിന്ന് കൃപാസനത്തിലേക്ക് വന്ന മിനി ബസും മീനുമായി പോയ മിനി ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസിന് തൊട്ടു മുന്നില്‍ പോയ കാര്‍ പെട്ടെന്ന് ബ്രേകിട്ടപ്പോള്‍ കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

Keywords: News, Kerala, Kerala News, Accident, Death, Police, Thiruvananthapuram, Road Accident, Accidental Death, Parassala, Thiruvananthapuram: Man died in road accident.

Post a Comment