ഞായറാഴ്ചയായിരുന്നു റോബിന്‍ ബസ് തമിഴ്‌നാട് എം വി ഡി പിടിച്ചെടുത്തത്. ചാവടി ചെക്പോസ്റ്റിലെ പരിശോധനയ്ക്ക് ശേഷമാണ് ബസ് കസ്റ്റഡിയിലെടുത്ത് ആർടി ഓഫീസിലേക്ക് മാറ്റിയത്. തുടർന്ന്, ബസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമ തമിഴ്‌നാട് ആർ ടി ഒയ്ക്ക് കത്ത് നൽകിയിരുന്നു. 10, 000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ആര്‍ടിഒ ആണ് ബസ് വിട്ടുനല്‍കിയത്.
ശനിയാഴ്ചയും റോബിൻ ബസിന് തമിഴ്നാട് എം വി ഡി പിഴയിട്ടിരുന്നു. ടൂറിസ്റ്റ് ബസ്, സ്റ്റേജ് കാരിയറായി ഓടിയതിനും നികുതി ഇനത്തിലുമായി 70,410 രൂപയായിരുന്നു ഈടാക്കിയത്. നേരത്തെ നിയമലംഘനം ചൂണ്ടിക്കാട്ടി കേരള മോടോർ വാഹനവകുപ്പ് പിടികൂടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന റോബിൻ ബസ് കോടതി ഉത്തരവിലൂടെയാണ് ഉടമ പുറത്തിറക്കിയത്. ഇതിന് പിന്നാലെ സർവീസ് ആരംഭിച്ചപ്പോൾ ശനിയാഴ്ച കേരളത്തിൽ നാലിടത്തായി 37,500 രൂപയോളവും ബസിന് പിഴയിട്ടിരുന്നു.
Keywords: News, Malayalam-News, Kerala-News, Robin Bus, MVD, Tamil Nadu, Robin Bus is back in Kerala