കേന്ദ്രമന്ത്രി വി മുരളീധരന്‍ പറയുന്നത് പച്ചക്കള്ളമാണ്. ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന് എന്തും വിളിച്ചുപറയാന്‍ പാടില്ല. കേരളത്തിന് ന്യായമായും ലഭിക്കേണ്ട കേന്ദ്ര വിഹിതം ലഭിക്കുന്നില്ല. 57,000 കോടി രൂപയാണ് കേരളത്തിന് ലഭിക്കാനുള്ളത്. കൃത്യമായ കണക്കുകള്‍ ചോദിച്ചാല്‍ വി മുരളീധരന് മറുപടിയുണ്ടാകില്ല.
റവന്യൂ കമ്മി നികത്തുന്നതിന് നയാപൈസ കേന്ദ്രം തന്നിട്ടില്ല. സംസ്ഥാന സര്‍കാര്‍ ധൂര്‍ത്ത് നടത്തിയിട്ടുണ്ടെങ്കില്‍ സി എ ജി കണ്ടുപിടിക്കട്ടെ. കളവുപറയാന്‍ ഒരു മടിയും ഇല്ലാത്തവരാണ് ഫാസിസ്സുകളും വര്‍ഗീയ വാദികളും. അതിന് കുടപിടിക്കാന്‍ കുറേ മാധ്യമങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
നവകേരള സദസിന് തുക അനുവദിക്കുന്ന കാര്യത്തില്‍ ശ്രീകണ്ഠാപുരം നഗരസഭയുടെ നിലപാടില്‍ രാഷ്ട്രീയം കാണേണ്ട ആവശ്യമില്ല. കേരളത്തിന്റെ വികസനത്തിലും നിലനില്‍പ്പിലുമാണ് നമ്മള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു.
Keywords: News, Malayalam-News, Kerala-News, Kannur, M V Govindan, V D Satheesan, Kerala Governor, Politics, M V Govindan said that governor is assistant of the leader of opposition