കണ്ണൂർ: (KVARTHA) നഗരത്തിനടുത്തെ വളപട്ടണത്ത് യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് സ്വദേശിനിയായ ശ്രീനയാണ് മരിച്ചത്. വളപട്ടണം റെയിൽവേ ഗേറ്റിന് സമീപം ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കൂടെയുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ നക്ഷത്രയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്തോഷാണ് മരിച്ച ശ്രീനയുടെ ഭർത്താവ്. വളപട്ടണം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. വളപട്ടണം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മകളുമായി യുവതി ട്രെയിനിന് മുൻപിൽ ചാടുകയായിരുന്നുവെന്നാണ് പറയുന്നത്.
Keywords: News, Malayalam-News, Kerala-News, Kannur, Obitaury, Found Dead, Police, Woman dies after being hit by a train