Follow KVARTHA on Google news Follow Us!
ad

Politics | കത്വ കേസ് അന്വേഷിച്ച കുന്ദമംഗലം ഇൻസ്പെക്ടറെ സസ്‍പെൻഡ് ചെയ്ത സംഭവത്തിൽ നേതാക്കളുടെ വാക് പോര്; സ്വാദിഖലി തങ്ങൾ പ്രഖ്യാപിച്ച അർശിൻ്റെ തണൽ കിട്ടിയെന്ന് കെ ടി ജലീൽ; കള്ളപ്പരാതി കയ്യോടെ പിടിക്കപ്പെട്ട ജാള്യതയിലാണ് നടപടിയെന്ന് പി കെ ഫിറോസ്

പൊലീസ് റിപോര്‍ട് കോടതി തള്ളിയിരുന്നു Youth League, Kathua case, Politics, കേരള വാര്‍ത്തകള്‍
കോഴിക്കോട്: (KVARTHA) മുസ്ലിം യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ്, യൂത് ലീഗ് മുന്‍ ദേശീയ ജെനറല്‍ സെക്രടറി സി കെ സുബൈര്‍ എന്നിവരുടെ പേരിലുള്ള കത്വ കേസ് അന്വേഷിച്ച കുന്ദമംഗലം ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മേലിനെ സസ്‍പെൻഡ് ചെയ്ത സംഭവത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നേതാക്കളുടെ വാക് പോര്. കുന്ദമംഗലം സര്‍കിള്‍ ഇന്‍സ്‌പെക്ടര്‍ വാണിമേല്‍ സ്വദേശി യൂസുഫ് നടുത്തറമ്മേലിന് സാദിഖലി തങ്ങള്‍ മുന്‍കൂര്‍ പ്രഖ്യാപിച്ച 'അര്‍ഷി'ന്റെ തണല്‍ കിട്ടി, മഹാഭാഗ്യവാന്‍ എന്നായിരുന്നു മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരിഹാസം.
         
KT JALEEL, PK FIROS

കള്ളപ്പരാതി കയ്യോടെ പിടിക്കപ്പെട്ട ജാള്യതയിലാണ് അന്വേഷണ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് യൂത് ലീഗ് സംസ്ഥാന ജെനറല്‍ സെക്രടറി പി കെ ഫിറോസ് പ്രതികരിച്ചു. അന്വേഷണ ഉദ്യോഗസ്ഥരുടെ കാര്യം കഷ്ടമായിരിക്കുമെന്ന് പറഞ്ഞ് ജലീല്‍ രണ്ട് ദിവസം മുമ്പ് ഫേസ്ബുകില്‍ പോസ്റ്റ് ഇട്ടിരുന്നുവെന്നും ഇപ്പോള്‍ സസ്‌പെന്‍ഷനും വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുന്ദമംഗലം ഇന്‍സ്പെക്ടര്‍ യൂസഫ് നടുത്തറേമ്മലിനെ സിറ്റി പൊലീസ് കമീഷണര്‍ രാജ്പാല്‍ മീണ വ്യാഴാഴ്ചയാണ് സസ്പെന്‍ഡ്‌ചെയ്തത്. കേസില്‍ യൂത് ലീഗ് നേതാക്കള്‍ക്കെതിരെ തെളിവില്ലെന്ന പൊലീസ് റിപോര്‍ട് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. രാഷ്ട്രീയവൈരാഗ്യം കാരണം യൂത് ലീഗ് നേതാക്കളുടെ പേരില്‍ വെറുതേ പരാതി നല്‍കുകയായിരുന്നുവെന്നാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ പൊലീസ് റിപോര്‍ടില്‍ പറഞ്ഞിരുന്നത്.



Keywords: Youth League, Kathua case, Politics, Kerala News, Malayalam News, Politics, Political News, War of words among leaders over suspension of Kunnamangalam inspector.
< !- START disable copy paste -->

Post a Comment