Follow KVARTHA on Google news Follow Us!
ad

Jobs | ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്: ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 1,720 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു; യോഗ്യത അടക്കമുള്ള എല്ലാ പ്രധാന വിവരങ്ങളും അറിയാം

അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20 Jobs, Recruitment, IOCL, Apprentice, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (IOCL) വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറക്കി. 1,720 ഒഴിവുകൾ നികത്താനാണ് ലക്ഷ്യമിടുന്നത്. ട്രേഡ് അപ്രന്റീസ്, ടെക്‌നിക്കൽ അപ്രന്റീസ്, ടെക്‌നീഷ്യൻ അപ്രന്റിസ് എന്നീ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ്.

News, National, New Delhi, Jobs, Recruitment, IOCL, Apprentice,  IOCL Recruitment: Apply Online for 1720 Vacancies.

ഓൺലൈൻ അപേക്ഷകൾ ഒക്ടോബർ 21-ന് രാവിലെ 10 മണിക്ക് തുറന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 20 ആണ്. ഈ തീയതിക്ക് ശേഷം ഒരു അപേക്ഷയും സ്വീകരിക്കില്ല. തെറ്റായ വിവരങ്ങളുള്ള ഫോമുകൾ സ്വീകരിക്കില്ല എന്നതിനാൽ അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം ശ്രദ്ധാപൂർവം വായിക്കാൻ ഉദ്യോഗാർഥികളോട് നിർദേശിച്ചിട്ടുണ്ട്.

അപേക്ഷിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 18 ഉം കൂടിയ പ്രായം 24 വയസുമാണ്. 2023 ഒക്ടോബർ 31 പ്രകാരം പ്രായം കണക്കാക്കും. കൂടാതെ, നിർദിഷ്‌ട ചട്ടങ്ങൾ അനുസരിച്ച് ഒബിസി, ഇഡബ്ല്യുഎസ്, എസ്‌സി, എസ്ടി, സംവരണ വിഭാഗങ്ങൾ എന്നിവർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യത

ഉദ്യോഗാർത്ഥികൾ 10 അല്ലെങ്കിൽ 12-ാം ക്ലാസ് പൂർത്തിയാക്കിയിരിക്കണം കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. 12-ാം ക്ലാസ് പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ അടിസ്ഥാന യോഗ്യത, ബിരുദം അല്ലെങ്കിൽ ഡിപ്ലോമ എന്നിവ ഒരു അംഗീകൃത ബോർഡ്, യൂണിവേഴ്സിറ്റി അല്ലെങ്കിൽ സ്ഥാപനം എന്നിവയിൽ നിന്ന് മുഴുവൻ സമയ റെഗുലർ കോഴ്സായി നേടിയിരിക്കണം.

മൊത്തത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ് (എസ്‌സി/എസ്‌ടി, പിഡബ്ല്യുബിഡി വിഭാഗ ഉദ്യോഗാർത്ഥികൾക്കായി പ്രത്യേകം സംവരണം ചെയ്ത സീറ്റുകളിൽ 45 ശതമാനം ഇളവുണ്ട്). കൂടുതൽ വിവരങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് https://iocl(dot)com സന്ദർശിക്കാവുന്നതാണ്.

എങ്ങനെ അപേക്ഷിക്കാം

* ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
* റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക
* സ്വകാര്യ വിശദാംശങ്ങൾ നൽകി സമർപ്പിക്കുക
* നിങ്ങളുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക
* ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക
* അപേക്ഷാ ഫീസ് അടയ്ക്കുക
* ഫോം ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക

Keywords: News, National, New Delhi, Jobs, Recruitment, IOCL, Apprentice,  IOCL Recruitment: Apply Online for 1720 Vacancies.

Post a Comment