2035 ആകുമ്പോഴേയ്ക്കും ബഹിരാകാശ കേന്ദ്രം തുറക്കുന്നത് ഉള്‍പെടെയുള്ള നിര്‍ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബഹിരാകാശ വകുപ്പിനു കൈമാറിയത്. ചന്ദ്രയാന്‍ 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത് ഇന്‍ഡ്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഉയരങ്ങള്‍ കീഴടക്കണമെന്ന ലക്ഷ്യം ഉടലെടുത്തത്.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ബഹിരാകാശ വാഹനം വിജയകരമായി ഇറക്കുകയെന്ന ശ്രമകരമായ ദൗത്യമാണ് ഇന്‍ഡ്യ വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതിനു പിന്നാലെയാണ് 2040 ആകുമ്പോഴേയ്ക്കും ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുകയാണ് ലക്ഷ്യമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
'2035ഓടെ 'ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍' (ഇന്‍ഡ്യന്‍ ബഹിരാകാശ നിലയം) സ്ഥാപിക്കുക, 2040ഓടെ ചന്ദ്രനില്‍ ആദ്യ ഇന്‍ഡ്യക്കാരനെ എത്തിക്കുക എന്നിവയുള്‍പെടെയുള്ള പുതിയ സ്വപ്നങ്ങളിലേക്ക് നാം യാത്ര തുടങ്ങണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ച'തായി ബഹിരാകാശ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് ചന്ദ്രദൗത്യം മുന്‍നിര്‍ത്തി ബഹിരാകാശ വകുപ്പ് മാര്‍ഗരേഖ തയാറാക്കുമെന്നും പ്രസ്താവനയിലുണ്ട്. ശുക്രന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ലക്ഷ്യമിട്ടുള്ള ദൗത്യങ്ങള്‍ക്കായി ജോലി ആരംഭിക്കാനും പ്രധാനമന്ത്രി ശാസ്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കി.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ച റഷ്യയുടെ പേടകമായ 'ലൂണ 25' സാങ്കേതികത്തകരാറിനെ തുടര്‍ന്ന് തകര്‍ന്നു വീണതിനു പിന്നാലെയാണ് അതേ സ്ഥലത്ത് ഇന്‍ഡ്യ വിജയകരമായി ചന്ദ്രയാന്‍ 2 ഇറക്കിയത്. ചാന്ദ്രദൗത്യത്തിന്റെ വിജയത്തിനു ശേഷം ഇന്‍ഡ്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇസ്‌റോ) സൗരദൗത്യത്തിലാണ്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ആദിത്യ എല്‍1 പേടകം സൂര്യനെ ലക്ഷ്യമിട്ടുള്ള യാത്ര വിജയകരമായി തുടരുകയാണ്.
Keywords: India Aims To Send Astronaut To Moon By 2040, Own Space Station By 2035, New Delhi, News, Research, Meeting, Astronaut, Space Station, Prime Minister, Narendra Modi, Statement, National News.