എം ദ്രവിയം (38) അഞ്ചും മൂന്നും വയസ്സുള്ള പെണ്‍കുട്ടികള്‍, പിതാവ് പൊന്നുരംഗം (78) എന്നിവരാണ് മരിച്ചത്. പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചശേഷം യുവതി തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഭര്‍ത്താവുമായി അകന്ന് രണ്ടു വര്‍ഷമായി യുവതി കുട്ടികളുമായി സ്വന്തം വീട്ടില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചു പോകുന്നതുമായി ബന്ധപ്പെട്ട് ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
പൊന്നുരംഗത്തിന്റെ നിര്‍ദേശപ്രകാരം യുവതിയുടെ ഭര്‍ത്താവ് മുധുരൈ വീരനെ ചര്‍ചയ്ക്കായി കൂട്ടിക്കൊണ്ടുവന്നിരുന്നു. വീടിന് മുന്‍പില്‍ യുവതിയുടെ പിതാവും സഹോദരങ്ങളും മധുരൈ വീരനോട് സംസാരിക്കുമ്പോള്‍ അകത്തു നിന്നും കരച്ചില്‍ കേള്‍ക്കുകയായിരുന്നു. ഓടിച്ചെന്നപ്പോള്‍ യുവതിയും കുട്ടികളും തീയിലകപ്പെട്ടനിലയിലായിരുന്നു കണ്ടത്. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പിതാവും ശ്വാസം മുട്ടി മരിക്കുകയായിരുന്നു.
Keywords: 38-year-old Tamil Nadu woman 2 daughters Found Dead, Chennai, News, Found Dead, Woman, Daughters, Police, Injured, Brothers, National News.