2022 ഒക്ടോബറിലാണ് മകളുടെ വിവാഹത്തിനായി നീക്കിവെച്ച പണവും ചില ആഭരണങ്ങളും ബാങ്ക് ലോകറില്‍ വെച്ചത്. കെവൈസി വെരിഫികേഷന്‍റെ ഭാഗമായി അൽകയെ ബാങ്ക് വിളിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ലോകർ തുറന്ന് നോക്കിയപ്പോൾ പണം ചിതലരിച്ചതായി കണ്ട യുവതി ഉടൻ തന്നെ സംഭവം ബാങ്കിന്റെ ബ്രാഞ്ച് മാനേജരെ അറിയിക്കുകയായിരുന്നു.
ചെറിയ ബിസിനസും ട്യൂഷന്‍ ക്ലാസും നടത്തി സ്വരുക്കൂട്ടിയ പണമായിരുന്നു ഇത്. പണം കയ്യിലിരുന്ന് ചെലവായി പോകാതിരിക്കാനും മോഷ്ടിക്കപ്പെടാതിരിക്കാനുമാണ് ആഭരണങ്ങള്‍ക്കൊപ്പം ലോകറില്‍ കൊണ്ടുപോയി വെച്ചത്. ലോകറില്‍ സൂക്ഷിക്കുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകളെ കുറിച്ച് അറിയാതെ, ആഭരണങ്ങൾക്കൊപ്പം തന്നെയാണ് അൽക18 ലക്ഷം രൂപയും നിക്ഷേപിച്ചത്.
ഇക്കാര്യത്തെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും അൽക വെളിപ്പെടുത്തി. പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്ക് ലോകറിൽ സൂക്ഷിക്കുന്നതിന് ആവശ്യമായ പ്രത്യേക വ്യവസ്ഥകളെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് യുവതി സമ്മതിക്കിച്ചെന്നും സംഭവം അധികൃതരെ അറിയിച്ചെന്നും എത്രത്തോളം പണമാണ് നഷ്ടമായതെന്ന് അന്വേഷണം നടത്തി വരികയാണെന്നും ബ്രാഞ്ച് മാനേജർ പറഞ്ഞു.