Follow KVARTHA on Google news Follow Us!
ad

5G Certificate | തളിപ്പറമ്പ് സര്‍ സയ്യിദ് കോളജിന് ജിയോ ട്രൂ 5 ജി സര്‍ടിഫൈഡ് കാംപസ് സര്‍ടിഫികറ്റ് ലഭിച്ചു

ആരോഗ്യ മേഖലയിലും കൃഷിയിലുമുള്‍പെടെ കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ച് ടെലികോം വിദഗ്ധര്‍ സംസാരിച്ചു Taliparamba News, Kannur News, Sir Syed
തളിപ്പറമ്പ്: (www.kvartha.com) സര്‍ സയ്യിദ് കോളജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ട്രൂ 5 ജി സേവനങ്ങളുടെ സാധ്യതകള്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. ജിയോയുടെ 5 ജി അണ്‍ലിമിറ്റഡ് സേവനങ്ങള്‍ സര്‍ സയ്യിദ് കോളജിലെ 1500 വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം.

കോളജില്‍ നടന്ന പരിപാടിയില്‍ 5 ജിയുടെ അനന്ത സാധ്യതകളെക്കുറിച്ച് വിദ്യാര്‍ഥികളില്‍ ബോധവല്‍ക്കരണം നടത്തി. വിവിധ വ്യവസായങ്ങളിലും ആരോഗ്യ മേഖലയിലും കൃഷിയിലുമുള്‍പെടെ 5 ജി കൊണ്ടുവരുന്ന വിപ്ലവകരമായ മാറ്റങ്ങളെ കുറിച്ചും അതിലുണ്ടാകുന്ന പുതിയ ജോലി സാധ്യതകളെക്കുറിച്ചും ടെലികോം മേഖലയിലെ വിദഗ്ധര്‍ സംസാരിച്ചു.

ജിയോ ട്രൂ 5 ജി സര്‍ടിഫൈഡ് കാംപസ് സര്‍ടിഫികറ്റ് കോളജ് പ്രിന്‍സിപല്‍ ഡോ. ഇസ്മാഈല്‍ ഓലായികര്‍ക്ക് കൈമാറി. കോളജ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ശാനവാസ്, റിലയന്‍സ് ജിയോ കാലികറ്റ് ഏരിയ ബിസിനസ് ഹെഡ് സുരേഷ് ജോസ് എന്നിവര്‍ സംസാരിച്ചു.




Keywords: News, Kerala, Kerala-News, Kannur,Kannur-News, Taliparamba News, Kannur News, Sir Syed College, Jio True, 5G Certificate, Campus, Taliparamba Sir Syed College received Jio True 5G Completed Campus Certificate.

Post a Comment