Follow KVARTHA on Google news Follow Us!
ad

Tomato farming | വില ഇടിഞ്ഞു; തക്കാളി പാതയോരങ്ങളിൽ ഉപേക്ഷിച്ച് കർഷകർ

സർകാർ താങ്ങു വില നിശ്ചയിക്കണമെന്ന് ആവശ്യം News, Kerala, Kerala-News, Tamil Nadu News, Tomato Farmers, Malayalam News
കമ്പം: (www.kvartha.com) തക്കാളി വില ഇടിഞ്ഞതോടെ പാതയോരങ്ങളിൽ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലെ കർഷകർ. ഒരു കിലോ തക്കാളിക്ക് 200 രൂപ വരെ വില എത്തിയിരുന്നെങ്കിലും ഇപ്പോൾ ആർക്കും വേണ്ടാത്ത സാഹചര്യമായി മാറിയത് കർഷകരെ ദുരിതത്തിലാക്കുന്നു. ചന്തയിൽ വിൽപനക്ക് കൊണ്ടുപോയ തക്കാളി വിലയില്ലാത്തതിനാൽ വഴിയിൽ ഉപേക്ഷിച്ച് മടങ്ങുകയാണ് പല കർഷകരും.

News, Kerala, Kerala-News, Tamil Nadu News, Tomato Farmers, Malayalam News, Price fell; Farmers leave tomatoes on the roadside.

ഒരു കിലോ തക്കാളിക്ക് ഇപ്പോൾ അഞ്ച് രൂപയിൽ താഴെയാണ് കർഷകർക്ക് ലഭിക്കുന്നത്. ചില ദിവസങ്ങളിൽ മാത്രം 10 രൂപ വരെ നിരക്കിൽ കർഷകരിൽ നിന്ന് മൊത്ത വ്യാപാരികൾ എടുക്കുന്നുണ്ട്. വിളവെടുത്ത് ചന്തയിൽ എത്തിക്കാനുള്ള ചെലവ് പോലും തികയാത്ത സാഹചര്യത്തിലാണ് കർഷകർ തക്കാളി ഉപക്ഷിച്ച് മടങ്ങുന്നത്.

പച്ചക്കറി കൃഷി നിലനിൽക്കണമെങ്കിൽ സർകാർ താങ്ങു വില നിശ്ചയിക്കണമെന്നും ഇത്തരത്തിലാണ് വില തുടർന്നും ലഭിക്കുന്നതെങ്കിൽ കൃഷി ഉപേക്ഷിക്കാതെ മറ്റു മാർഗമില്ലെന്നും കർഷകർ പറയുന്നു.

അതിർത്തി പട്ടണമായ ഉദുമൽപേട്ടയിലെ കുറിച്ചി കോട്ട, കുമരലിംഗം, കൊളുമം, കമ്പം, പെരുപ്പംപെട്ടി, ദളി, നെയ്ക്കാരപെട്ടി, പഴനി, ഒട്ടംചത്രം എന്നിവിടങ്ങളിലാണ് കൂടുതലും തക്കാളി കൃഷി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷികൾ ചെയ്തു വരുന്നത്. മറ്റ് വിളകൾക്കും ഇപ്പോൾ വില കുറവാണ് തമിഴ്‌നാട്ടിൽ. എന്നാൽ അതിർത്തി കടന്ന് കേരളത്തിലെത്തുമ്പോൾ പച്ചക്കറി വിലയിൽ കാര്യമായ കുറവുണ്ടാകുന്നില്ല.

Keywords: News, Kerala, Kerala-News, Tamil Nadu News, Tomato Farmers, Malayalam News, Price fell; Farmers leave tomatoes on the roadside.
< !- START disable copy paste -->

Post a Comment