Follow KVARTHA on Google news Follow Us!
ad

Surrendered | ഐ ടി പ്രൊഫഷനലായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ ഭര്‍ത്താവ് കോടതിയില്‍ കീഴടങ്ങി

മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ തളളിയിരുന്നു Court, Crime, കണ്ണൂർ വാർത്തകൾ
കണ്ണൂർ: (www.kvartha.com) ഐ ടി പ്രൊഫഷനലായ നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കുറ്റാരോപിതനായ ഭർത്താവ് തലശേരി കോടതിയിൽ കീഴടങ്ങി. പിണറായി പടന്നക്കര സ്വദേശിനിയായ നവവധു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സചിനാണ് (32) തലശേരി എസിജെഎം കോടതിയിൽ ബുധനാഴ്ച ഉച്ചയോടെ കീഴടങ്ങിയത്. ഹൈകോടതിയും തലശേരി സെഷന്‍സ് കോടതിയും സചിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നേരത്തെ തളളിയിരുന്നു. ഈ പശ്ചാലത്തില്‍ ഒളിവില്‍ പോയ സചിനായി കതിരൂര്‍ പൊലീസ് അറസ്റ്റിനായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കെയാണ് ഇയാള്‍ കോടതിയില്‍ നാടകീയമായി കീഴടങ്ങിയത്.

 
Man surrendered to court in case of woman's death



ജൂണ്‍ 11നാണ് പിണറായി പടന്നക്കരയിലെ മനോഹരന്റെ മകൾ മേഘ (28) യെ ഭര്‍ത്താവിന്റെ കതിരൂര്‍ നാലാം മൈലില്‍ അയ്യപ്പ മഠത്തിനടുത്തുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ മുറിവേറ്റ പാടുകളുണ്ടായിരുന്നു. കണ്ണൂരില്‍ നടന്ന ഭര്‍തൃബന്ധുവിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത് തിരിച്ച് കതിരൂര്‍ നാലാം മൈലിലുളള ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് സംഭവം. പ്രണയ വിവാഹതിരായിരുന്ന സചിനും മേഘയും തമ്മില്‍ ദാമ്പത്യത്തിന്റെ തുടക്കത്തില്‍ തന്നെ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ മൊഴി.

ഇതേ തുടര്‍ന്ന് സചിന്‍ തന്റെ മകളെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് മേഘയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹശേഷം കോഴിക്കോട്ടെ കംപനിയില്‍ ഐ ടി പ്രൊഫഷനലായി ജോലി ചെയ്തുവരികയായിരുന്നു മേഘ. കതിരൂര്‍ നാലാം മൈലില്‍ ജിംനേഷ്യത്തിലെ ഇന്‍സ്ട്രക്റ്ററായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സചിന്‍. വീട്ടുകാര്‍ ഇരുവരുടെയും പ്രണയത്തെ എതിര്‍ത്തിരുന്നുവെങ്കിലും ഇവര്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

News, Malayalam-News, Kerala-News, Kannur, Court, Crime, Man surrendered to court in case of woman's death

Post a Comment