Follow KVARTHA on Google news Follow Us!
ad

Viral | കശ്മീരിലെ ആക്രമണത്തിൽ കൊല്ലപ്പെട്ട കേണലിന് സല്യൂടുമായി 6 വയസുള്ള മകൻ; വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

അനുകരിച്ചുകൊണ്ട് സഹോദരിയും News, New Delhi, National News, Delhi News, Army News, Malayalam News
ന്യൂഡെൽഹി: (www.kvartha.com) കശ്മീരിലെ അനന്ത്നാഗിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാളായ കേണൽ മൻപ്രീത് സിങ്ങിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ സൈനിക വേഷം ധരിച്ച് സല്യൂടുമായി അദ്ദേഹത്തിന്റെ ആറുവയസുള്ള മകൻ. പഞ്ചാബിലെ മൊഹാലി ജില്ലയിലെ മുള്ളൻപൂരിലെ വീട്ടിൽ മൃതദേഹമെത്തിച്ചപ്പോഴാണ് സംഭവം.
 
News, New Delhi, National News, Delhi News, Army News, Malayalam News, Heartbreaking scenes at colonel Manpreet Singh's funeral; 6 year old son salutes his father.

കുടുംബത്തിന് സംഭവിച്ച ദുരന്തത്തെക്കുറിച്ചറിയാതെ സഹോദരിയും സല്യൂട് അനുകരിച്ചുകൊണ്ട് രംഗത്തെത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ധീരഹൃദയത്തിന് അന്തിമോപചാരം അർപിക്കാൻ വൻ ജനക്കൂട്ടം തന്നെയാണ് അദ്ദേഹത്തിന്റെ വീട്ടിൽ തടിച്ചു കൂടിയത്.

19 ആർആറിന്റെ (Rastriya Rifles) കമാൻഡിംഗ് ഓഫീസറും അഭിമാനകരമായ സേന മെഡൽ (ഗാലൻട്രി) ജേതാവുമായ കേണൽ മൻപ്രീത് സിംഗ് (41) ബുധനാഴ്ച രാത്രിയാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. സൈന്യവും പൊലീസും സംയുക്ത ഓപറേഷൻ നടത്തിയതിന് ശേഷം, തീവ്രവാദികളെക്കുറിച്ചുള്ള പ്രത്യേക രഹസ്യാന്വേഷണം ആരംഭിച്ചു. Keywords: News, New Delhi, National News, Delhi News, Army News, Malayalam News, Heartbreaking scenes at colonel Manpreet Singh's funeral; 6 year old son salutes his father. < !- START disable copy paste -->

Post a Comment