ന്യൂഡെൽഹി: (www.kvartha.com) ഒന്നോ രണ്ടോ തവണ ഗിന്നസ് വേൾഡ് റെകോർഡ് നേടിയവരെ പറ്റി നമ്മൾ കേട്ടിട്ടുണ്ടാകാം. എന്നാൽ, പലരുടേയും സ്വപ്‌നമായ ഗിന്നസ് റെകോർഡ് അഞ്ച് തവണ നേടിയിരിക്കുകയാണ് അജ്‌മീർ സ്വദേശിനിയായ സൂഫിയ സൂഫി എന്ന 35കാരി. ജോലി കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ ഓടിക്കൊണ്ടാണ് സൂഫിയയുടെ റെകോർഡിലേക്കുള്ള തുടക്കം. ഈ ഓട്ടം അഞ്ച് ഗിന്നസ് റെക്കോർഡുകൾ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ല.
എല്ലാ ദിവസവും മൂന്ന് കിലോമീറ്റർ വീതം ഓടാൻ തുടങ്ങിയ സൂഫിയ 2019ൽ 87 ദിവസവും രണ്ടു മണിക്കൂറും 17 മിനിറ്റും കൊണ്ട് കാശ്മീർ മുതൽ കന്യാകുമാരി വരെ എത്തിയ ഏറ്റവും വേഗമേറിയ വനിത എന്ന ഗിന്നസ് റെകോർഡ് സ്വന്തമാക്കി. ഇതായിരുന്നു ഇവരുടെ ആദ്യ റെകോർഡ്. ഓട്ടം കേവലം റെകോർഡുകൾ തകർക്കാൻ മാത്രമല്ല, തന്റെ ചുമലിൽ നിന്ന് എല്ലാ ഭാരവും എടുത്തുകളയാനും രാജ്യം കാണാനും അപരിചിതരുമായി ബന്ധം കണ്ടെത്താനും ഒമ്പത് മണിക്കൂർ ഷിഫ്റ്റുകളിൽ നിന്ന് 'വിമുക്തി' നേടാനുമുള്ള ഒരു തെറാപിയുമായിരുന്നുവെന്നാണ് സൂഫി പറയുന്നത്.
വെറും 97 മണിക്കൂറിനുള്ളിൽ മണാലി-ലേ സർക്യൂട് ഓടിയതിന് ശേഷം -- ആൺ-പെൺ വിഭാഗങ്ങളിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരിയാവുകയായിരുന്നു ഇവർ. എന്നാൽ, ജൂലൈയിൽ താൻ ആദ്യമായി 100 മണിക്കൂറിനുള്ളിൽ ഓടാൻ പലതവണ ശ്രമിച്ചുവെന്നും ചില ആരോഗ്യപ്രശ്നങ്ങൾ കാരണം 113 മണിക്കൂർ എടുത്തുവെന്നും തന്റെ ശരീരം ഇതിനകം പൊരുത്തപ്പെടാതിരുന്നതിനാൽ 10 ദിവസത്തിന് ശേഷം താൻ അത് വീണ്ടും പരീക്ഷിച്ചു വിജയിച്ചുവെന്ന് സൂഫിയ വ്യക്തമാക്കി.
അതിനിടെ, ഖത്വറിലുടനീളം ഓടാൻ തയ്യാറെടുക്കുകയാണ് ഇവർ. അവിടെ 680 ദിവസത്തിനുള്ളിൽ 30,000 കിലോമീറ്റർ ഓടുമെന്ന വെല്ലുവിളിയാണ് സൂഫിയ ഏറ്റെടുത്തിരിക്കുന്നത്. ഇവിടേയും ആദ്യത്തെ വനിതാ ഓട്ടക്കാരിയെന്ന ലക്ഷ്യമാണ് സൂഫിയയെ കാത്തിരിക്കുന്നത്.
'ഞാൻ കുറേക്കാലം ഡൽഹിയിലെ ഐജിഐ എയർപോർടിൽ ലഗേജ് ജീവനക്കാരിയായി ജോലി ചെയ്തു. വിമാന ജോലിയിൽ ചേരുക എന്നത് എല്ലായ്‌പ്പോഴും ഒരു സ്വപ്നമായിരുന്നെങ്കിലും, അവിടുത്തത്തെ കഠിനമായ ജോലി എന്റെ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്നും പുറത്തിങ്ങാൻ അവസരം ലഭിക്കില്ലെന്നും ഞാൻ മനസിലാക്കി. പിന്നീട്, പതുക്കെ ഞാൻ മാരത്തണുകളിൽ പങ്കെടുക്കാൻ തുടങ്ങി. ഒടുവിൽ ഒരു പ്രൊഫഷണൽ റണ്ണിംഗ് കോച്ചിനെയും നിയമിച്ചു. ഇങ്ങനെയാണ് ഞാൻ ഓട്ടം ആരംഭിച്ചത്,' സൂഫിയ മാധ്യമങ്ങളോട് പറഞ്ഞു.
'ഒരു സാഹസിക കായിക വിനോദമെന്ന നിലയിൽ ഓട്ടത്തിന് ഇൻഡ്യയിൽ ഇതുവരെ വലിയ പ്രധാന്യം ഇല്ലെന്നതിനാൽ 'റണ്ണർ' എന്ന് ഔദ്യോഗികമായി തന്റെ പേരിനൊപ്പം ചേർത്ത് വലിയ പോരാട്ടമാണ് സൂഫിയ നടത്തിയത്. എന്നാൽ, കേന്ദ്ര-സംസ്ഥാന സർകാരുകളിൽ നിന്ന് ഒരു പിന്തുണയും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു. പക്ഷേ സർകാരിൽ നിന്ന് അൾട്രാ റണ്ണിംഗ് അംഗീകാരം നേടാൻ ഞങ്ങൾ ശ്രമിക്കുന്നു. ഞങ്ങൾക്ക് സ്വകാര്യ കമ്പനികളിൽ നിന്ന് സ്പോൺസർഷിപ്പുകൾ ലഭിച്ചു,' സൈക്ലിസ്റ്റായ സൂഫിയയുടെ ഭർത്താവ് പറഞ്ഞു.
Keywords: News, Malayalam News, Delhi News, National News, Guinness Record, Sufiya Sufi, fastest runner, Guinness Record Holder Sufiya Sufi Set to Attempt Fastest Run Across Qatar.