അബുദബി: (www.kvartha.com) അബുദബി ബിഗ് ടിക്കറ്റിന്റെ നറുക്കെടുപ്പില്‍ 22 ലക്ഷത്തോളം രൂപ (1,00,000 ദിർഹം) സ്വന്തമാക്കി രണ്ട് പ്രവാസി മലയാളികൾ. ഒമാനില്‍ താമസിക്കുന്ന വിനോദ് കുമാർ, ഷാർജയിലുള്ള ശബരീഷ് എന്നിവരാണ് വമ്പന്‍ സമ്മാനം നേടിയത്. മൊത്തം നാല് പേർക്കാണ് കഴിഞ്ഞ മാസത്തെ ഇ-ഡ്രോയിൽ ഒരു ലക്ഷം ദിർഹം ലഭിച്ചത്. ഇതിൽ രണ്ടുപേരും മലയാളികളാണ് എന്നത് ശ്രദ്ധേയമായി. മറ്റ് രണ്ടുപേർ പാകിസ്താൻ സ്വദേശികളാണ്.
35 കാരനായ ശബരീഷ് ജ്യോതിവേൽ എട്ട് വർഷമായി യുഎഇയിൽ മെക്കാനിക്കൽ എൻജിനീയറായി ജോലി സിഹ്യ്യുകയാണ്. യുഎഇയിലെ തന്റെ എട്ട് വർഷങ്ങളിൽ ഒരിക്കൽ ഒഴിച്ച് ബാക്കി എല്ലാ തവണയും സുഹൃത്തുക്കളോടൊപ്പം ബിഗ് ടിക്കറ്റ് എടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം തായ്‌ലൻഡിൽ അവധി ആഘോഷിക്കുന്നതിനിടെയാണ് ശബരീഷിനെ തേടി സന്തോഷ വാർത്ത എത്തിയത്. പണം തന്റെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുമെന്ന് ശബരീഷ് പറഞ്ഞു.
പാകിസ്താൻ സ്വദേശിയായ സെയ്ദ് മുഹമ്മദ് (30) ആണ് മറ്റൊരു വിജയി. അബുദബിയിലെ ആശുപത്രിയിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. 55 എന്ന നമ്പറുള്ള ടിക്കറ്റ് ആണ് സെയ്ദ് മുഹമ്മദ് തിരഞ്ഞെടുത്തത്. അത് ഭാഗ്യം കൊണ്ടുവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അത് യാഥാർഥ്യമാവുകയും ചെയ്തു. 43 കാരനായ ഇനായതുല്ല അബ്ദുൽ ജനനാണ് നറുക്കെടുപ്പിലെ നാലാമത്തെ വിജയി. ദുബൈയിൽ താമസിക്കുന്ന ആറ് കുട്ടികളുടെ പിതാവായ ഇദ്ദേഹം ഒരു സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു. തന്റെ ബന്ധുവിന് 20 മില്യൺ ദിർഹം സമ്മാനം ലഭിച്ചതു മുതൽ ഇനായതുല്ല ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്.
Keywords: Big Ticket, Draw, UAE, Expatriate, Oman, Abu Dhabi. Dubai, Driver, Lucky Draw, Four winners take home Big Ticket draw prizes.