Follow KVARTHA on Google news Follow Us!
ad

Youth Died | ബൈകപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് 12 വര്‍ഷം ചികിത്സയിലായിരുന്ന യുവ ഫോടോഗ്രാഫര്‍ മരിച്ചു

ഇത്രയും കാലം അബോധാവസ്ഥയിലായിരുന്നു Alappuzha News, Mannar News, Youth, Treatment, 12 Years, Injured, Died, Bike Accident
ആലപ്പുഴ: (www.kvartha.com) മാന്നാറില്‍ ബൈകപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് 12 വര്‍ഷം ചികിത്സയിലായിരുന്ന യുവ ഫോടോഗ്രാഫര്‍ മരിച്ചു. പരുമല ഉഴത്തില്‍ കാഞ്ഞിരത്തിന്‍ മൂട്ടില്‍ എം സി ആന്റണിയുടെയും ജസീന്തയുടെയും മകന്‍ മാത്യു കെ ആന്റണിയാണ് (37) മരിച്ചത്. 

മാത്യു ബൈകില്‍ വരുമ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇത്രയും വര്‍ഷവും അബോധാവസ്ഥയിലായിരുന്നു. പരുമലയില്‍ സ്റ്റുഡിയോ നടത്തിയിരുന്ന മാത്യു 2011 നവംബര്‍ 19 ന് ജോലി കഴിഞ്ഞു ബൈകില്‍ വീട്ടിലേക്കു പോകുമ്പോഴാണു പാണ്ടനാട്ടില്‍ വച്ച് തെരുവുനായ് കുറുകെ ചാടിയത്.

25-ാം വയസിലുണ്ടായ അപകടത്തെ തുടര്‍ന്ന് മാത്യു അബോധാവസ്ഥയില്‍ കിടപ്പിലായി. വിവിധ ആശുപത്രികളിലും കോട്ടയം മെഡികല്‍ കോളജ് ആശുപത്രിയിലും ചികിത്സ നടത്തി. കുടുംബസ്വത്തായ 10 സെന്റ് സ്ഥലവും വീടും വിറ്റു കിട്ടിയ 50 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു ശസ്ത്രക്രിയകളടക്കം നടത്തിയിട്ടും ഫലമുണ്ടായില്ല. 

ഇതിനിടെ നാട്ടുകാരും സുഹൃത്തുക്കളും ഒത്തുചേര്‍ന്നു സഹായനിധി രൂപീകരിച്ചും ചികിത്സ നടത്തി. കഴിഞ്ഞ നാല് വര്‍ഷമായി ആശുപത്രിയിലും വീട്ടിലുമായി മാറിമാറി കഴിയുകയായിരുന്നു. പിതാവ് ആന്റണി, മാതാവ് ജസീന്ത, ഏക സഹോദരന്‍ അജി കെ ആന്റണി എന്നിവര്‍ സദാസമയവയും 
പരിചരിച്ച് വരികെ ശനിയാഴ്ച(02.09.2023)യായിരുന്നു മാത്യുവിന്റെ മരണം. സംസ്‌കാരം നടത്തി.

News, Kerala, Kerala-News, Accident-News, Obituary-News, Alappuzha News, Mannar News, Youth, Treatment, 12 Years, Injured, Died, Bike Accident, Alappuzha: Youth who was under treatment for 12 years after being injured in bike accident died.


Keywords: News, Kerala, Kerala-News, Accident-News, Obituary-News, Alappuzha News, Mannar News, Youth, Treatment, 12 Years, Injured, Died, Bike Accident, Alappuzha: Youth who was under treatment for 12 years after being injured in bike accident died.

Post a Comment