കണ്ണൂര്‍: (www.kvartha.com) കമ്പില്‍ തെരു സ്വദേശിയായ വിഷ്ണുവിന്റെ (18) പിറന്നാള്‍ ദിനം അന്ത്യ യാത്രയായി. സുഹൃത്തിനെ കൂട്ടി പെരളശ്ശേരി അമ്പലത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങവേ കാടാച്ചിറ ഹൈസ്‌കൂള്‍ സ്റ്റോപിന് സമീപം വെച്ചാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്ക് കുടുംബ സുഹൃത്തായ ഉദിത്തിനെ കൂട്ടി അമ്പലത്തില്‍ എത്തിയതായിരുന്നു. ഇരുവരും സമപ്രായക്കാരാണ്.
മടങ്ങിവരവേ എട്ടരമണിയോടെയാണ് അപകടം. ഈസമയം കണ്ണൂര്‍ കൂത്തുപറമ്പ് റൂടില്‍ ഗതാഗതക്കുരുക്കുണ്ടായിരുന്നു. മുന്നിലെ വണ്ടി നീങ്ങിയപ്പോള്‍ എതിരേ വന്ന ബസ് ബൈകിനിടിച്ച് പിറകിലിരിക്കുന്ന വിഷ്ണു റോഡില്‍ തെറിച്ചു വീഴുകയും ബസ് തലയില്‍ കൂടി കയറി ഇറങ്ങി തല്‍ക്ഷണം മരണമടയുകയായിരുന്നു. പ്രകാശന്‍-ഷജിന ദമ്പതികളുടെ മകനാണ് വിഷ്ണു. സഹോദരി അനാമിക.
Keywords: News, Malayalam-News, Kerala-News, Kannur, Accident, Died, Obitaury, 18-yr-old boy dies of accident on birthday