Follow KVARTHA on Google news Follow Us!
ad

Boat Accident | വിദ്യർഥികളുമായി പോയ ബോട് മറിഞ്ഞ് അപകടം; 10 കുട്ടികളെ കാണാതായി

ദുരിതബാധിതരായ കുടുംബങ്ങൾക്ക് സർകാർ സഹായം News, Kerala, Kerala-News, Bihar News ,Malayalam News, Boat Accident
പട്‌ന: (www.kvartha.com) മുസാഫർപൂരിൽ വ്യാഴാഴ്ച രാവിലെയുണ്ടായ ബോട് അപകടത്തിൽ 10 കുട്ടികളെ കാണാതാവുകയും 20 പേരെ രക്ഷപ്പെടുത്തുകയും ചെയ്തതായി റിപോർട്. സ്‌കൂളിലേക്ക് പോവുകയായിരുന്ന 30 ഓളം വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്.

News, Kerala, Kerala-News, Bihar News ,Malayalam News, Boat Accident, 10 children missing after boat capsizes in Bihar.

ബാഗ്മതി നദിയോട് ചേർന്ന് മധുപൂർപട്ടിഘട്ടിന് സമീപമാണ് സംഭവം. അപകടസ്ഥലത്തേക്ക് ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ള മുതിർന്ന ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കുട്ടികളുടെ കുടുംബങ്ങൾക്ക് സഹായവും പിന്തുണയും നൽകുമെന്നും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

'സംസ്ഥാന ദുരന്ത നിവാരണ സേനയുടെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. വിഷയം അടിയന്തിരമായി പരിശോധിക്കാൻ ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ദുരിതബാധിതരായ കുടുംബങ്ങൾക്ക് സംസ്ഥാന സർകാർ എല്ലാ സഹായവും നൽകും', അദ്ദേഹം പറഞ്ഞു.

Keywords: News, Kerala, Kerala-News, Bihar News ,Malayalam News, Boat Accident, 10 children missing after boat capsizes in Bihar.
< !- START disable copy paste -->

Post a Comment