Follow KVARTHA on Google news Follow Us!
ad

Crime | 'സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചു;' പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍, പൊലീസ് കേസെടുത്തു

ഏപ്രില്‍ മാസത്തില്‍ സ്‌കൂളിലെ സമ്മര്‍ ക്യാമ്പിനിടെയാണ് സംഭവം News, Malayalam news, Two boys, Assaulted
ന്യൂഡെൽഹി: (www.kvartha.com) സഹപാഠികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി രണ്ട് ആണ്‍കുട്ടികള്‍. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സര്‍കാർ സ്‌കൂളിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തതായി ഡൽഹി പൊലീസ് അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ സ്‌കൂളിലെ സമ്മര്‍ ക്യാമ്പിനിടെയാണ് സംഭവം. 

Two boys, Assaulted, Against, Classmates, Incident, Place, Government school, Northwest Delhi, Police, Case, Registered, Complaint, News, Malayalam news.



ആറ് സഹപാഠികൾ ബലംപ്രയോഗിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും, സംഭവം പുറത്തു പറയരുതെന്ന്  ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇതേ സഹപാഠികള്‍ വീണ്ടും ശല്യപ്പെടുത്തിയപ്പോഴാണ് അധ്യാപകരോടും മാതാപിതാക്കളോടും സംഭവം തുറന്നു പറഞ്ഞത്. എന്നാല്‍, നടന്നത് പുറത്തു പറയരുതെന്ന് തന്നെയാണ് അധ്യാപകര്‍ ആവശ്യപ്പെട്ടതെന്ന് കുട്ടികള്‍ പരാതിയില്‍ പറയുന്നു. ഇരയായ കുട്ടികള്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 

'പ്രതികളെല്ലാം പ്രായപൂർത്തിയാകാത്തവരാണ്. അവരെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നില്‍ ഹാജരാക്കി. അന്വേഷണം പുരോഗമിക്കുകയാണ്'  അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ പൊലീസിനും സ്‌കൂൾ മാനേജ്‌മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു.

'ഷഹബാദ് ഡെയറി പ്രദേശത്ത് ഒരു സർക്കാർ സ്‌കൂളിൽ 12ഉം 13ഉം വയസ്സുള്ള രണ്ട് ആൺകുട്ടികളെ അതേ സ്‌കൂളിലെ മറ്റ് ആൺകുട്ടികൾ ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഭയപ്പെടുത്തുന്ന കാര്യമാണ്. കുട്ടികളിൽ ഇത്തരമൊരു ക്രിമിനൽ മാനസികാവസ്ഥ എങ്ങനെ സൃഷ്ടിക്കപ്പെടുന്നു?  എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തുടർനടപടികൾക്കായി പൊലീസിനും സ്‌കൂൾ മാനേജ്‍മെന്റിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഞങ്ങള്‍ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പമാണ്' സമൂഹ മാധ്യമമായ ട്വിറ്ററിൽ സ്വാതി മലിവാള്‍ പ്രതികരിച്ചു.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ദില്ലി സര്‍കാർ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഏതെങ്കിലും അധ്യാപകരോ ജീവനക്കാരോ സംഭവം അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്‌തില്ലെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍കാർ പ്രസ്‌താനയില്‍ അറിയിച്ചു. 

Keywords: Two boys, Assaulted, Against, Classmates, Incident, Place, Government school, Northwest Delhi, Police, Case, Registered, Complaint, News, Malayalam news.

Post a Comment