Follow KVARTHA on Google news Follow Us!
ad

Food Poisoning | അനാഥാലയ വിദ്യാലയത്തിൽ ഭക്ഷ്യവിഷബാധ: 170 വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ 24 മണിക്കൂറിനകം റിപോർട് സമർപ്പിക്കണമെന്ന് കളക്‌ടർ News, Malayalam news, students, Hospitalized
സാംഗ്ലി : (www.kvvartha.com) മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കിൽ അനാഥാലയ വിദ്യാലയത്തിലെ 170 വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റതായി അധികൃതർ അറിയിച്ചു. ഉംദിയിലെ സമദാ ആശ്രമം സ്‌കൂളിൽ ഞായറാഴ്‌ച രാത്രിയായിരുന്നു സംഭവം. ആശ്രമത്തിലെ ജീവനക്കാർ ഭക്ഷണം നൽകിയതിന് പിന്നാലെ വിദ്യാർത്ഥികൾക് ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

Students, Hospitalized, Food Poisoning, School, Staff, Served, Dinner, Vomiting, Sangli District, Maharashtra, News, Malayalam news.

വിദ്യാർഥികളെ ഉടൻ തന്നെ സമീപത്തെ ഗ്രാമീണ ആശുപത്രിയിൽ ചികിത്സക്കായിഎത്തിക്കുകയായിരുന്നു. വിഷയം അതീവഗുരുതരമായതിനാൽ, ഭക്ഷണസംവിധാനം മര്യാദയോടെ നടത്തണമെന്നും,  കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ കളക്‌ടർ ആരോപിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി 24 മണിക്കൂറിനകം റിപോർട് സമർപ്പിക്കാൻ കളക്‌ടറുടെ സാമൂഹ്യക്ഷേമ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

അതേ സമയം, കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ  അറിയിച്ചു. 170 വിദ്യാർഥികളെയാണ് നിലവിൽ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരിൽ 79 കുട്ടികൾ  മഡ്ഗ്യാൽ റൂറൽ ഹോസ്പിറ്റലിൽ ചികിത്സയിലാണ്, ഇവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ബാക്കിയുള്ള വിദ്യാർഥികളെ മിറാജിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്‌.

സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് ഉടൻ നടപടിയെടുക്കുകയും വിഷബാധയേറ്റ വിദ്യാർഥികൾക്ക് തക്കസമയത്ത് ചികിത്സ നൽകുകയും ചെയ്‌തു. വിഷബാധയേറ്റ വിദ്യാർഥികളുടെ പ്രായം ഏകദേശം അഞ്ച് വയസ്സ് മുതൽ പതിനഞ്ച് വയസ്സ് വരെയാണ്. പ്രസ്തുത സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കളക്‌ടർ അറിയിച്ചു. 

Keywords: Students, Hospitalized, Food Poisoning, School, Staff, Served, Dinner, Vomiting, Sangli District, Maharashtra, News, Malayalam news. 

Post a Comment