Follow KVARTHA on Google news Follow Us!
ad
Posts

LPG Price | സാധാരണക്കാർക്ക് ആശ്വാസം: എൽപിജി ഗ്യാസ് സിലിൻഡറിന്റെ വില 200 രൂപ കുറച്ചു

തീരുമാനം കേന്ദ്രമന്ത്രിസഭാ യോഗത്തിൽ, LPG gas cylinder, Price, Central Govt,
ന്യൂഡെൽഹി: (www.kvartha.com) എല്ലാ ഉപഭോക്താക്കൾക്കും എൽപിജി ഗ്യാസ് സിലിൻഡറിന്റെ വില കേന്ദ്ര സർക്കാർ 200 രൂപ കുറച്ചു. ചൊവ്വാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് പാചകവാതക വില കുറയ്ക്കാനുള്ള നിർണായക തീരുമാനമെടുത്തത്. ഗാര്‍ഹിക പാചകവാതക സിലിൻഡറിന് 200 രൂപ സബ്സിഡി നല്‍കാനാണ് തീരുമാനം. പ്രധാന മന്ത്രി ഉജ്ജ്വല പദ്ധതി (PMUY) പ്രകാരമുള്ളവര്‍ക്ക് ഇളവ് 400 രൂപയായിരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രക്ഷാബന്ധൻ – ഓണം സമ്മാനമാണ് ഈ ഇളവെന്ന് കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ തീരുമാനം പ്രഖ്യാപിച്ച് കൊണ്ട് പറഞ്ഞു. രാജ്യത്തെ ആളുകളുടെ, പ്രത്യേകിച്ചും സഹോദരിമാരുടെ ക്ഷേമത്തിനു വേണ്ടിയുള്ള വലിയ പ്രഖ്യാപനമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LPG, Gas cylinder, Price, Central Govt, Gas, Price, Inflation, LPG gas cylinder prices slashed by ₹200, announces Centre.

വിവിധ സംസ്ഥാനങ്ങളിലെ നിയമസഭയിലേക്കും അടുത്ത വർഷം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ, പണപ്പെരുപ്പം മൂലമുള്ള വർധിച്ചുവരുന്ന ജീവിത ചിലവിൽ നിന്നുള്ള സമ്മർദം ലഘൂകരിക്കുന്നതിനാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്.

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) തുടങ്ങിയ എണ്ണ വിപണന കമ്പനികൾ സിലിൻഡറുകളുടെ വില കുറയ്ക്കും.

നിലവിൽ ഗാർഹിക എൽപിജി സിലിൻഡറിന് ഡൽഹിയിൽ 1053 രൂപയും മുംബൈയിൽ 1052.50 രൂപയും ചെന്നൈയിൽ 1068.50 രൂപയും കൊൽക്കത്തയിൽ 1079 രൂപയുമാണ് നിരക്ക്. ജൂലൈയിൽ ആഭ്യന്തര എൽപിജി സിലിൻഡറിന് 50 രൂപ എണ്ണ വിപണന കമ്പനികൾ വർധിപ്പിച്ചിരുന്നു. നേരത്തെ മെയ് മാസത്തിൽ രണ്ട് തവണ വില വർധിപ്പിച്ചിരുന്നു.

LPG, Gas cylinder, Price, Central Govt, Gas, Price, Inflation, LPG gas cylinder prices slashed by ₹200, announces Centre.

Post a Comment