Follow KVARTHA on Google news Follow Us!
ad

Kochi Airport | നെടുമ്പാശ്ശേരിയിൽ വ്യാജ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധ നടത്തി, ഒന്നും കണ്ടെത്താനായില്ല

തിങ്കളാഴ്‌ച രാവിലെ 10.40 നായിരുന്നു സംഭവം Kochi, News, Malayalam news, Fake Bomb
കൊച്ചി : (www.kvartha.com) നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ബംഗലൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് ബോംബുണ്ടെന്നായിരുന്നുവെന്ന് വ്യാജ സന്ദേശം ലഭിച്ചത്. വിമാനം തിരിച്ച് വിളിച്ച് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയായിരുന്നു. 

Fake, Bomb, Threat, Nedumbassery, Kochi, Kerala, IndiGo plane, Bangalore, Search, Monday, News, Malayalam news.



പക്ഷേ, പരിശോധനയിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. തിങ്കളാഴ്‌ച രാവിലെ 10.40 ന് ബംഗളരുവിലേക്ക് പറന്നുയരാനൊരുങ്ങിയ വിമാനമാണ് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന് തിരിച്ചു വിളിച്ച് പരിശോധിച്ചത്. യാത്രക്കാരെ പൂർണമായി ഇറക്കിയാണ് ബോംബ് സ്ക്വാഡ് പരിശോധന നടത്തിത്തിയത്. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.

Keywords: Fake, Bomb, Threat, Nedumbassery, Kochi, Kerala, IndiGo plane, Bangalore, Search, Monday, News, Malayalam news.

Post a Comment