Follow KVARTHA on Google news Follow Us!
ad

Accident | തമിഴ്‌നാട്ടിൽ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു

പാലക്കാട് മീനാക്ഷിപുരം സ്വദേശികളാണ് മരിച്ചത് News, Malayalam news, Accident, Obituary
പാലക്കാട്: (www.kvartha.com) തമിഴ്‌നാട് കോവിൽപാളയത്ത് ചൊവ്വാഴ്‌ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അച്ഛനും മകനും മരിച്ചു. പാലക്കാട് മീനാക്ഷിപുരം സ്വദേശികളായ പരമേശ്വരൻ (48), മകൻ രോഹിത് (21) എന്നിവരാണ് മരിച്ചത്. രോഹിതിന്റെ പഠന ആവശ്യവുമായി ബന്ധപ്പെട്ട് ബംഗ്ലൂരുവിലെത്തിയ ഇരുവരും നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടയിലായിരുന്നു അപകടമുണ്ടായത്. 

Accident, Obituary, Died, Father, Son, Car, Pickup, Tamil Nadu, Palakkad, Body, Shifted, Pollachi, Government Hospital, Post-mortem, News, Malayalam news.



രോഹിത് ഓടിച്ചിരുന്ന കാർ തടി കയറ്റി മുന്നിൽ സഞ്ചരിക്കുകയായിരുന്ന പിക് അപ്പിന്റെ പിന്നിൽ ഇടിച്ചായിരുന്നു അപകടം. പിന്നീട് ഇരുവരെയും പൊള്ളാച്ചി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർടം നടപടികൾക്കായി മൃതദേഹം പൊള്ളാച്ചി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മീനാക്ഷിപുരം സ്വദേശിയായ പരമേശ്വരനും കുടുംബവും വർഷങ്ങളായി പൊള്ളാച്ചിയിലായിരുന്നു താമസം.

Keywords:  Accident, Obituary, Died, Father, Son, Car, Pickup, Tamil Nadu, Palakkad, Body, Shifted, Pollachi, Government Hospital, Post-mortem, News, Malayalam news.

Post a Comment