Follow KVARTHA on Google news Follow Us!
ad
Posts

UCC | ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് അനിവാര്യം; മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നത് തെറ്റായ പ്രചാരണമെന്ന് ഹമീദ് ചേന്നമംഗലൂര്‍

ബിജെപി സര്‍കാര്‍ കൊണ്ടുവരുന്നു എന്നതിനാല്‍ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല Hameed Chennamangaloor, Uniform Civil Code, Politics, Kerala News
കണ്ണൂര്‍: (www.kvartha.com) ഏകീകൃത സിവില്‍ കോഡ് രാജ്യത്തിന് ആവശ്യമാണെന്നും നിയമം നടപ്പിലായാല്‍ മത സ്വാതന്ത്ര്യം നഷ്ടപ്പെടുമെന്ന ചിലരുടെ വാദം തെറ്റായ പ്രചാരണമാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഹമീദ് ചേന്നമംഗലൂര്‍. കണ്ണൂരില്‍ ബ്ലൂ ഇങ്ക് ബുക്സ് ഷോറൂമിന്റെയും ഓഫീസിന്റെയും ഉദ്ഘാടന ചടങ്ങില്‍ ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ പ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബിജെപി സര്‍കാര്‍ കൊണ്ടുവരുന്നു എന്നതിനാല്‍ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ അര്‍ഥമില്ല. 50 വര്‍ഷക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിന് ലിംഗ സമത്വം സംബന്ധിച്ച വിഷയത്തില്‍ ഒരു തീരുമാനമെടുക്കാന്‍ സാധിച്ചിട്ടില്ല. പുരുഷ മേധാവിത്വ നിയമങ്ങളുടെ കാവല്‍ ഭടന്മാരായ പുരോഹിതന്മാര്‍ക്ക് മാത്രമാണ് നിയമം എതിരാവുന്നത്. നിയമം നിലവില്‍ വന്നാല്‍ രാജ്യത്ത് ലിംഗ സമത്വവും നീതിയും യാഥാര്‍ഥ്യമാകും. ഇസ്ലാം മതം ഉള്‍പെടെ പല മതങ്ങളിലും സ്ത്രീകള്‍ ഇപ്പോഴും തുല്യ നീതി ലഭിക്കാതെ ദുരിത ജീവിതം നയിക്കുകയാണ്.

വിവിധ സമുദായങ്ങളില്‍ വിത്യസ്ത വ്യക്തി നിയമങ്ങളാണ് നിലവിലുള്ളത്. ഇതില്‍ സ്വാതന്ത്ര്യാനന്തരം ഹൈന്ദവ വിശ്വാസികളുടെ 90 ശതമാനം വ്യക്തി നിയമങ്ങളും പല ഘട്ടങ്ങളിലായി പരിഷ്‌ക്കരിക്കപ്പെട്ടു. ബാക്കിയുള്ളവ കൂടി മാറേണ്ടതുണ്ട്. ഇസ്ലാം മതത്തില്‍പ്പെട്ടവരാണ് ഏകീകൃത സിവില്‍ കോഡിനെ ശക്തമായി എതിര്‍ക്കുന്നത്. മുസ്ലീം മതസ്വാതന്ത്ര്യം നഷ്ടപ്പെടുമെന്നാണ് ഇവരുടെ വാദം. ഈ വാദം അടിസ്ഥാന രഹിതമാണ്.

കാരണം മുസ്ലീം സ്ത്രീകള്‍ക്ക് പുരുഷന്മാരുടെ പകുതി സ്വത്തെന്ന നിയമവും ബഹുഭാര്യത്വവും കുട്ടികളുടെ രക്ഷാകര്‍ത്തൃത്വം സംബന്ധിച്ചുള്ള നിലവിലുള്ള വ്യക്തി നിയമങ്ങള്‍ ഇല്ലാതാവും. ഇതെങ്ങനെ മത സ്വാതന്ത്ര്യത്തെ ഹനിക്കലാവും. മതാനുഷ്ഠാനങ്ങളുടേയോ ആചാരങ്ങളുടേയോ ഏകീകരണം സാധിക്കുകയല്ല നിയമത്തിന്റെ ലക്ഷ്യം. കുടുംബ നിയമങ്ങളുടെ ഏകീകരണമാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

സാംസ്‌ക്കാരിക സ്വത്വം, രാജ്യത്തിന്റെ ബഹു സുരത എന്നിവ നഷ്ടപെടുമെന്നും കുപ്രചരണം നടക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്ത് നിലനിന്നിരുന്ന മത ശിക്ഷാ നിയമം മാറിയതു കൊണ്ട് ഇസ്ലാമിക സാംസ്‌കാരികതയ്ക്കും ബഹുസ്വരതയ്ക്കും വല്ലതും സംഭവിച്ചുവോ. രാജ്യത്തെ ബഹുസ്വരതയെ കുറിച്ച് പറയുന്ന സമുദായം സ്വന്തം സമുദായത്തിനുള്ളില്‍ ഈ ആശയം അംഗീകരിച്ചുവോ. സമുദായത്തിലെ തെറ്റായ പ്രവണതകളെ വിമര്‍ശിച്ച ചേകന്നൂര്‍ മൗലവിയടക്കമുള്ളവരെ ഇല്ലാതാക്കിയതിനെതിരെ മനസ്സറിഞ്ഞ് അധിക്ഷേപിക്കാന്‍ ഇത്തരം ബഹുസ്വരത പറയുന്ന സമുദായ സ്നേഹികളെ ആരെയും കണ്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

നിയമം യാഥാര്‍ഥ്യമായാല്‍ ഇസ്ലാമിന്റെ ഒരു സ്വത്വവും ഇല്ലാതാകില്ല. മറിച്ച് ലിംഗ നീതിക്കും സമത്വത്തിനും എതിര് നില്‍ക്കുന്ന വ്യക്തി നിയമങ്ങളാണ് ഇല്ലാതാവുക. രാജ്യത്തിന്റെ വേദഗ്രന്ഥം ഭരണ ഘടനയാണ്. ഭരണഘടന അനുശാസിക്കുന്ന നിയമത്തിന് വിരുദ്ധമായ കുടുംബ നിയമം ഉണ്ടെങ്കില്‍ ഇല്ലാതാകണം. അതിനാല്‍ നിയമത്തെ എതിര്‍ക്കുന്നതില്‍ കഴമ്പില്ല. ബി ജെ പി സര്‍കാര്‍ കൊണ്ടുവരുന്ന നിയമം ലിംഗ നീതിയും സമത്വാധിഷ്ഠിതവും അല്ലെന്ന് വന്നാല്‍ അതിനെ ഉന്നത നീതി പീഠങ്ങളില്‍ ചേദ്യം ചെയ്യാം.
ശക്തമായ നീതിന്യായ സംവിധാനം രാജ്യത്തുണ്ട്. അല്ലാതെ നിയമത്തിന്റെ ഡ്രാഫ്റ്റ് പോലും പുറത്തു വരും മുമ്പ് കണ്ണടച്ച് എതിര്‍ക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ബ്ലൂ ഇന്‍ക് ബുക്സ് ഷോറൂം ടി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ വെബ് സൈറ്റ് ഉദ് ഘാടനം ചെയ്തു. കോര്‍പറേഷന്‍ വിദ്യാഭ്യാസ കായിക സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ സുരേഷ് ബാബു എളയാവൂര്‍ ആദ്യ വില്പന ഉദ്ഘാടനം നിര്‍വഹിച്ചു. ഹമീദ് ചേന്നമംഗലൂരിന്റെ പൊതു സിവില്‍ കോഡ് വന്നാല്‍, ശബ്ദമില്ലാത്ത ശബ്ദം, ടിപി വേണുഗോപാലന്റെ കരയിലെ കണ്ണി മത്സ്യങ്ങള്‍ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

Uniform Civil Code is essential for country; Hameed Chennamangaloor, Kannur, News, Politics, Religion, Hameed Chennamangaloor, Uniform Civil Code, Politics, BJP, Inauguration, Kerala News

ദിനകരന്‍ കൊമ്പിലാത്ത്, ത്വാഹ മാടായി, നാരായണന്‍ കാവുമ്പായി എന്നിവര്‍ ഏറ്റുവാങ്ങി. റിട. പ്രൊഫ. ബി മുഹമ്മദ് അഹ് മദ്, പികെ വിജയന്‍, സിജി ഉലഹന്നാല്‍, സുകുമാരന്‍ പെരിയച്ചൂര്‍, അംബുജം കടമ്പൂര്‍, യുപി സന്തോഷ്, മഹേഷ് കക്കത്ത്, കെപി ജയരാജന്‍, ഒ അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലൂ ഇന്‍ക് ബുക്സ് എംഡി സിപി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Keywords: Uniform Civil Code is essential for country; Hameed Chennamangaloor, Kannur, News, Politics, Religion, Hameed Chennamangaloor, Uniform Civil Code, Politics, BJP, Inauguration, Kerala News.

Post a Comment