Follow KVARTHA on Google news Follow Us!
ad
Posts

Tomato Farmer | 40,000 പെട്ടി തക്കാളി വിറ്റ് ഈ കര്‍ഷകന്‍ നേടിയത് 4 കോടി

22 ഏകര്‍ തോട്ടത്തിലായിരുന്നു കൃഷി Tomato Farmer, Media, Chandramouli , Farming, National News
അമരാവതി: (www.kvartha.com) വില കൂടിയതോടെ തക്കാളിയുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച തക്കാളി വിറ്റ് കോടീശ്വരനായ ആന്ധ്ര പ്രദേശിലെ കര്‍ഷകന്റെ വാര്‍ത്തകളാണ് ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്. ചിറ്റൂര്‍ ജില്ലയില്‍ നിന്നുള്ള തക്കാളി കര്‍ഷകനായ ചന്ദ്രമൗലിയാണ് ആ കോടീശ്വരന്‍.

സ്വന്തം തോട്ടത്തില്‍നിന്നു വലിയ നേട്ടം കിട്ടിയതിന്റെ സന്തോഷത്തിലാണ് ചന്ദ്രമൗലി. 40,000 പെട്ടി തക്കാളി വിറ്റ് 45 ദിവസം കൊണ്ട് അദ്ദേഹം നേടിയത് നാലുകോടി രൂപയാണ്. ഒരുകോടിയാണു തന്റെ മുടക്കുമുതലെന്നും നാലുകോടി വരുമാനം കിട്ടിയെന്നും മൂന്നു കോടി ലാഭമാണെന്നും ചന്ദ്രമൗലി പറഞ്ഞു. 22 ഏകര്‍ തോട്ടത്തിലായിരുന്നു അദ്ദേഹത്തിന്റെ വ്യത്യസ്തരീതിയിലുള്ള തക്കാളി കൃഷി.

Tomato price hike: Andhra Pradesh farmer earned Rs 4 crore in just 45 days, Amaravathi, News, Tomato Farmer, Media, Chandramouli, Kolar, Micro-irrigation methods, Farming, National

ഏപ്രില്‍ ആദ്യം വ്യത്യസ്ത ഇനത്തിലുള്ള തക്കാളി വിത്തുകള്‍ പാകി. കൃത്യമായ പരിചരണം നല്‍കിയതോടെ ജൂണ്‍ അവസാനത്തോടെ മികച്ച തക്കാളിപ്പാടം ഉണ്ടാക്കിയെടുക്കാന്‍ ചന്ദ്രമൗലിക്ക് കഴിഞ്ഞു. കര്‍ണാടകയിലെ കോലാര്‍ മാര്‍കറ്റിലാണ് തക്കാളി വിറ്റതെന്നും 15 കിലോയുടെ തക്കാളിപ്പെട്ടിക്ക് 1,000 മുതല്‍ 1,500 വരെയായിരുന്നു വിലയെന്നും ചന്ദ്രമൗലി പറഞ്ഞു.

Keywords: Tomato price hike: Andhra Pradesh farmer earned Rs 4 crore in just 45 days, Amaravathi, News, Tomato Farmer, Media, Chandramouli, Kolar, Micro-irrigation methods, Farming, National.

Post a Comment