Follow KVARTHA on Google news Follow Us!
ad
Posts

Kannur Corporation | മാലിന്യ സംസ്‌കരണത്തിന് കൂടുതല്‍ പദ്ധതികള്‍; കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ചു

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി More Projects For Waste Management, Kannur Corporation, Kerala News
കണ്ണൂര്‍: (www.kvartha.com) മാലിന്യ സംസ്‌കരണത്തിനായി കൂടുതല്‍ പദ്ധതികള്‍ ഉള്‍പെടുത്തി 2023-24 വര്‍ഷത്തെ കണ്ണൂര്‍ കോര്‍പറേഷന്‍ വാര്‍ഷിക പദ്ധതി ഭേദഗതി കൗണ്‍സില്‍ യോഗം അംഗീകരിച്ച് ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കുന്നതിന് തീരുമാനിച്ചു. സമഗ്രവും സുസ്ഥിരവുമായ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള പ്രോജക്ടുകള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തുന്നതിന് അംഗീകാരം നല്‍കി.

More projects for waste management; Kannur Corporation annual plan amendment council meeting approved, Kannur, News, More Projects For Waste Management, Kannur Corporation, Council Meeting, Protest, Oommen Chandy, Kerala

നിലവിലുള്ള മൂന്ന് പദ്ധതികള്‍ ഭേദഗതി ചെയ്യുന്നതിനും 13 പുതിയ പദ്ധതികള്‍ ഉള്‍പെടുത്തുന്നതിനും, മൂന്ന് പദ്ധതികള്‍ ഒഴിവാക്കുന്നതിനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. പുതിയ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് 37,50,000 രൂപയുടെ പദ്ധതികളും, കോര്‍പറേഷന്‍ പരിധിയില്‍ താമസിക്കുന്നവരും കോര്‍പറേഷന് പുറത്ത് ഭൂമി ലഭ്യമാക്കിയവരുമായ ആളുകള്‍ക്ക് വീട് നിര്‍മിക്കുന്നതിനുവേണ്ടി ഒരു കോടി 66 ലക്ഷം രൂപയുടെ പദ്ധതികളും, കൊറ്റാളി, തളാപ്പ് എന്നിവിടങ്ങളില്‍ ഹെല്‍ത് ആന്‍ഡ് വെല്‍നസ് സെന്റര്‍ ആരംഭിക്കുന്നതിന് ഏഴു ലക്ഷം രൂപ വീതമുള്ള പദ്ധതികളും, പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് 65 ലക്ഷം രൂപയുടെ പദ്ധതികളും, പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 40 ലക്ഷം രൂപയുടെ പദ്ധതികളും വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

മണിപ്പൂരില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമത്തിലും വംശീയ ലഹളയിലും കൗണ്‍സില്‍ യോഗം പ്രതിഷേധിക്കുകയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

Keywords: More projects for waste management; Kannur Corporation annual plan amendment council meeting approved, Kannur, News, More Projects For Waste Management, Kannur Corporation, Council Meeting, Protest, Oommen Chandy, Kerala.

Post a Comment