Follow KVARTHA on Google news Follow Us!
ad

Arrested | യുപിയില്‍ 4 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍

ക്രൂരകൃത്യം ചെയ്തത് 27കാരനായ അയോധ്യ പ്രസാദ് Man arrested, Molesting Child, Police, Arrested, National
ലക് നൗ: (www.kvartha.com) നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. സന്ദീപന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് 27 കാരനായ അയോധ്യ പ്രസാദിനെ ശനിയാഴ്ചയാണ് പൊലീസ് അറസ്റ്റുചെയ്തത്. അയോധ്യ പ്രസാദും പീഡനത്തിനിരയായ കുഞ്ഞും ഒരേ ഗ്രാമത്തില്‍ നിന്നുള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

Man arrested for molesting four-month-old girl in UP, UP, News, Police, Arrested, Molestation, POCSO, Complaint, Family, Child, Hospital, Treatment, National.


സംഭവത്തെ കുറിച്ച് സര്‍കിള്‍ ഓഫീസര്‍ യോഗേന്ദ്ര കൃഷ്ണ നാരായണ്‍ പറയുന്നത്:


വീട്ടിലെത്തിയ പ്രസാദ് കളിപ്പിക്കാനെന്ന വ്യാജേന കുഞ്ഞിനേയുമെടുത്ത് ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുടുംബത്തിന്റെ പരാതിയില്‍ യാദവിനെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍ (POCSO) നിയമപ്രകാരം കേസെടുത്ത് ശനിയാഴ്ച അറസ്റ്റ് ചെയ്തു.

കുഞ്ഞിനെ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.

Keywords: Man arrested for molesting four-month-old girl in UP, UP, News, Police, Arrested, Molestation, POCSO, Complaint, Family, Child, Hospital, Treatment, National. 

Post a Comment