Follow KVARTHA on Google news Follow Us!
ad
Posts

Arrested | 'എലിയെ ബൈക് കയറ്റിക്കൊന്ന യുവാവ് അറസ്റ്റില്‍; സഹോദരനെ ജനക്കൂട്ടം വീട്ടില്‍ കയറി മര്‍ദിച്ചു'

കേസെടുത്തത് ഐപിസി സെക്ഷന്‍ 290 പ്രകാരം Noida Youth Arrested, Mouse Death, Attack, Police, National News
നോയിഡ: (www.kvartha.com) എലിയെ ബൈക് കയറ്റിക്കൊന്ന യുവാവിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. ഇയാളുടെ സഹോദരനെ ജനക്കൂട്ടം വീട്ടില്‍ കയറി മര്‍ദിച്ചതായും പരാതി. നോയിഡ മാമുറയിലെ സൈനുല്‍ ആബിദീന്‍ (24) എന്ന യുവാവിനെയാണ് ഞായറാഴ്ച യുപി പൊലീസ് അറസ്റ്റുചെയ്തത്. പൊലീസിനെ ഉദ്ധരിച്ച് ദ ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് ആണ് വാര്‍ത്ത പുറത്തുവിട്ടത്. പിന്നാലെ മറ്റ് ദേശീയ മാധ്യമങ്ങളും വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംഭവത്തെ കുറിച്ച് സബ് ഇന്‍സ്‌പെക്ടര്‍ വിനീത് കുമാര്‍ പറയുന്നത്:

ഒരുമാസം മുമ്പ് സൈനുല്‍ ആബിദീന്‍ ബൈക് ഓടിക്കുന്നതിനിടെ റോഡിന് കുറുകെ വന്ന എലിയെ കൊന്നിരുന്നു. ബൈക് മുന്നോട്ടും പിന്നോട്ടും എടുത്ത് കൊല്ലുന്നതിന്റെ വീഡിയോ അജ്ഞാതന്‍ മൊബൈലില്‍ പകര്‍ത്തിയത് കഴിഞ്ഞ ദിവസമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. തുടര്‍ന്ന് ഒരുസംഘം വീട്ടില്‍ കയറി യുവാവിന്റെ സഹോദരനെ മര്‍ദിക്കുകയായിരുന്നു.

ഇതിനുപിന്നാലെയാണ് സൈനുല്‍ ആബിദീനെ ഫേസ്-3 പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടില്‍ അതിക്രമിച്ചുകടന്ന് സഹോദരനെ മര്‍ദിച്ച സംഭവത്തില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വീഡിയോയില്‍ കണ്ടയാള്‍ സൈനുല്‍ ആബിദീന്‍ ആണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു, അയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 290 പ്രകാരം കേസെടുത്തു. ജൂലൈ 23 നാണ് അറസ്റ്റ് ചെയ്തത്.

എന്നാല്‍, എലിയെ കൊന്നതിനല്ല, ക്രമസമാധാന പ്രശ്‌നമുണ്ടാക്കിയതിനാണ് സൈനുലിനെതിരെ കേസെടുത്തതെന്ന് ഫേസ്-3 പൊലീസ് സ്റ്റേഷനിലെ ഹൗസ് ഓഫിസര്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. സംഭവം വിവാദമായതോടെ അറസ്റ്റ് നടപടി പിന്‍വലിച്ച് അദ്ദേഹത്തെ വെറുതെ വിടാന്‍ ഗൗതം ബുദ്ധ നഗര്‍ പൊലീസ് കമീഷണര്‍ ലക്ഷ്മി സിങ് ഉത്തരവിട്ടു.

കേസില്‍ ഉള്‍പ്പെട്ടവരെ കുറിച്ച് സെന്‍ട്രല്‍ നോയിഡയിലെ ഡെപ്യൂടി പൊലീസ് കമീഷണര്‍ അനില്‍ കുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഉത്തര്‍പ്രദേശിലെ ബദൗനില്‍ എലിയെ ഇഷ്ടികയില്‍ കെട്ടി അഴുക്കുചാലില്‍ എറിഞ്ഞതിന് യുവാവിനെതിരെ കേസെടുത്തിരുന്നു. മൃഗാവകാശ പ്രവര്‍ത്തകന്‍ പൊലീസില്‍ നല്‍കിയ പരാതി പ്രകാരം പ്രതിക്കെതിരെ ഐപിസി സെക്ഷന്‍ 429 (കന്നുകാലികളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്യുക), മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം എന്നിവ പ്രകാരമാണ് കേസെടുത്തത്.

Law catches up with Noida youth who crushed a mouse to death, Noida, News, Arrest, Police, Social Media, Attack, Mouse, Report, National.

ഫോറന്‍സിക് റിപോര്‍ടിന്റെയും മാധ്യമങ്ങളില്‍ വന്ന വീഡിയോകളുടെയും അടിസ്ഥാനത്തില്‍ യുപി പൊലീസ് 'ബദൗന്‍ എലിക്കൊല' കേസില്‍ 30 പേജുള്ള കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു. ചത്ത എലിയുടെ പോസ്റ്റ്മോര്‍ടം റിപോര്‍ട് സഹിതമുള്ള കുറ്റപത്രം ഈ വര്‍ഷം ഏപ്രിലിലാണ് സമര്‍പ്പിച്ചത്.

Keywords: Law catches up with Noida youth who crushed a mouse to death, Noida, News, Arrest, Police, Social Media, Attack, Mouse, Report, National. 

Post a Comment