Follow KVARTHA on Google news Follow Us!
ad

KUWJ | ഉടമയ്‌ക്കെതിരായ കേസിന്റെ പേരിൽ മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണെന്ന് കെയുഡബ്ല്യൂജെ; 'ഇത് കേരളത്തിൽ കേട്ടുകേൾ​വി ഇല്ലാത്ത നടപടി'

'പൊലീസിന്റെ അന്തസ് കെടുത്തുന്നത്', Journalists, KUWJ, Malayalam News, കേരള വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടി അപലപനീയമാണെന്ന് കേരള യൂനിയന്‍ ഓഫ് വര്‍കിങ് ജേര്‍ണലിസ്റ്റ്‌സ് (KUWJ) സംസ്ഥാന കമിറ്റി ഭാരവാഹികൾ പറഞ്ഞു.

KUWJ, Police, Raid, Workers, Online, Media, Journalists, Protest, Mobile Phone,  KUWJ reacts to police raid.


മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്ക് എതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേൾ​വി ഇല്ലാത്ത നടപടിയാണിത്.

മറുനാടൻ മലയാളിക്കും അതിന്റെ ഉടമ ഷാജൻ സ്​കറിയക്കും എതിരെ കേസുണ്ടെങ്കിൽ അതിൽ അന്വേഷണം നടത്തുകയും കുറ്റക്കാരാണെങ്കിൽ ശിക്ഷിക്കുകയും വേണമെന്ന് തന്നെയാണ് യൂണിയൻ നിലപാട്. മറുനാടൻ മലയാളിയുടെ മാധ്യമ രീതിയോട് യൂണിയന് യോജിപ്പും ഇല്ല. എന്നാൽ ഉടമയ്ക്ക് എതിരായ കേസിന്റെ പേരിൽ അവിടെ തൊഴിൽ എടുക്കുന്ന മാധ്യമ പ്രവർത്തകരുടെയാകെ വീടുകളിൽ റെയ്ഡ് നടത്തുന്നത് പ്രതിഷേധാർഹമാണ്.

ഉടമയെ കിട്ടിയില്ലെങ്കിൽ തൊഴിലാളികളെ ഒന്നാകെ കേസിൽ കുടുക്കുമെന്ന ഭീഷണി കേരള പൊലീസിന്റെ അന്തസ് കെടുത്തുന്ന നടപടിയാണെന്നും പ്രസിഡന്റ് എം വി വിനീതയും ജെനറൽ സെക്രടറി ആർ കിരൺ ബാബുവും കൂട്ടിച്ചേർത്തു.

Keywords: KUWJ, Police, Raid, Workers, Online, Media, Journalists, Protest, Mobile Phone,  KUWJ reacts to police raid.

Post a Comment