Follow KVARTHA on Google news Follow Us!
ad
Posts

PP Divya | തെരുവുനായ ശല്യം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പിപി ദിവ്യ

ആഗസ്റ്റ് 16 ന് കേസ് വീണ്ടും പരിഗണിക്കും Kannur District Panchayat, President PP Divya, Supreme Court, Keala News, Stray Dogs
കണ്ണുര്‍: (www.kvartha.com) തെരുവ് നായ പ്രശ്നം സംബന്ധിച്ച സുപ്രീം കോടതി കേസിന്റെ ഭാഗമായി പൊതുജനങ്ങളില്‍ നിന്നും മുന്നൂറിലേറെ നിര്‍ദേശങ്ങള്‍ ലഭിച്ചതായി ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. ജില്ലാ പഞ്ചായത് ഭരണസമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ആഗസ്റ്റ് 16 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ലഭിച്ച നിര്‍ദേശങ്ങള്‍ ക്രോഡീകരിച്ച് കോടതിക്ക് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു.

കേസ് നടത്തിപ്പിനുള്ള ചിലവിന് അനുമതി നല്‍കാന്‍ സര്‍കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. നിര്‍വഹണ കലന്‍ഡര്‍ അടിസ്ഥാനത്തില്‍ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

വാര്‍ഷിക പദ്ധതി പ്രവൃത്തികള്‍ ജനുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതികള്‍ സംബന്ധിച്ച് ഡിവിഷന്‍ തല മോണിറ്ററിംഗ് കാര്യക്ഷമമാക്കാനും യോഗം തീരുമാനിച്ചു. ജില്ലയിലെ ആറ് ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളുകളിലെ പ്ലസ് ടു വിദ്യാര്‍ഥിനികള്‍ക്കായി 834 മെന്‍സ്ട്രല്‍ കപ് വിതരണം ചെയ്യാന്‍ യോഗത്തില്‍ തീരുമാനമായി.

കല്യാശ്ശേരി കെ പി ആര്‍ ജി എച് എസ് എസ് (173) , പാലയാട് ജി എച് എസ് എസ് (132), ചിറ്റാരിപറമ്പ് ജി എച് എസ് എസ്(128), ചുഴലി ജി എച് എസ് എസ് (90), പാല ജി എച് എസ് എസ് (140) മാടായി ജി എച് എസ് എസ് ഗേള്‍സ് (178) എന്നിവിടങ്ങളിലാണ് കപ്പുകള്‍ വിതരണം ചെയ്യുക.

ജില്ലാ പഞ്ചായതിന് കീഴിലെ ഫാമുകളില്‍ ക്യു ആര്‍ കോഡ് അടിസ്ഥാനമാക്കിയ ഓണ്‍ലൈന്‍ പേയ്മെന്റ് സംവിധാനം എര്‍പ്പെടുത്താനും യോഗം അനുമതി നല്‍കി. ജില്ലാ പഞ്ചായതിന് കീഴിലെ 38 സ്‌കൂളുകളില്‍ പ്രീ ഫാബ്രികേറ്റഡ് മോഡുലാര്‍ ടോയ് ലറ്റ് സ്ഥാപിക്കുന്നതിന് പ്രൊജകറ്റ് മാനേജ്മെന്റ് കണ്‍സല്‍ടന്‍സിക്കായുള്ള ടെന്‍ഡറില്‍ സില്‍കിന്റെ ടെന്‍ഡര്‍ അംഗീകരിച്ചു. കല്യാശ്ശേരി സിവില്‍ സര്‍വീസ് അകാഡമിയിലെ കുടിവെള്ള പ്രശ്നം സംബന്ധിച്ച വിശദമായ റിപോര്‍ട് സമര്‍പ്പിക്കാന്‍ പട്ടികവര്‍ഗ വികസന ഓഫീസര്‍ക്ക് യോഗം നിര്‍ദേശം നല്‍കി.

Kannur District Panchayat President PP Divya says suggestions received from public regarding street harassment will be submitted to Supreme Court, Kannur, News, Supreme Court, School Students, Drinking Water, Meeting, Permission, Report, Kerala

ജില്ലാ പഞ്ചായത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ വി കെ സുരേഷ് ബാബു, അഡ്വ.കെ കെ രത്ന കുമാരി, യുപി ശോഭ, അഡ്വ. ടി സരള, ജില്ലാ പഞ്ചായത് സെക്രടറി എ വി അബ്ദുല്‍ ലത്വീഫ്, ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kannur District Panchayat President PP Divya says suggestions received from public regarding street harassment will be submitted to Supreme Court, Kannur, News, Supreme Court, School Students, Drinking Water, Meeting, Permission, Report, Kerala. 

Post a Comment