Follow KVARTHA on Google news Follow Us!
ad

Verdict | 'ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചത് കാൻസറിന് കാരണമായി'; കമ്പനിക്ക് ഭീമമായ പിഴയിട്ട് കോടതി; നൽകേണ്ടത് 154 കോടി രൂപ!

കാലിഫോർണിയ നിവാസിയാണ് പരാതി നൽകിയത്, Johnson & Johnson, Court Order, Cancer, Health, ലോക വാർത്തകൾ
വാഷിംഗ്ടൺ: (www.kvartha.com) കുട്ടികൾക്കുള്ള പൗഡർ നിർമിക്കുന്ന ജോൺസൺ ആൻഡ് ജോൺസന് വൻ തിരിച്ചടി. കമ്പനിയുടെ ടാൽക്കം അധിഷ്ഠിത പൗഡറുകൾ തനിക്ക് കാൻസറിന് കാരണമായെന്ന് ആരോപിച്ച് പരാതി നൽകിയ കാലിഫോർണിയ നിവാസിക്ക് ജോൺസൺ ആൻഡ് ജോൺസൺ ഏകദേശം 154 കോടി രൂപ (18.8 മില്യൺ യുഎസ് ഡോളർ) നൽകാൻ ഓക്ക്ലാൻഡ് സ്റ്റേറ്റ് കോടതിയിലെ ജൂറി ഉത്തരവിട്ടു. സമാനമായ ആയിരക്കണക്കിന് കേസുകൾ ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന കമ്പനിക്ക് ഉത്തരവ് വലിയ തിരിച്ചടിയായി.

Johnson & Johnson, Court Order, Cancer, Health, USA, Fine, Compensation, Baby Powder, Johnson & Johnson must pay $18.8 million to man who got cancer from baby powder.

 
കേസ് ഇങ്ങനെ

കാലിഫോർണിയ നിവാസിയായ എമോറി ഹെർണാണ്ടസ് വലാഡെസ് , കമ്പനിയുടെ ബേബി പൗഡർ ഉപയോഗിച്ചാണ് തനിക്ക് കാൻസർ വന്നതെന്ന് ജൂറിക്ക് മുന്നിൽ വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹെർണാണ്ടസ് കഴിഞ്ഞ വർഷമാണ് ഓക്ക്‌ലാൻഡിലെ കാലിഫോർണിയ സ്റ്റേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തത്. കുട്ടിക്കാലം മുതൽ കമ്പനിയുടെ ടാൽക്കം പൗഡർ ഉപയോഗിച്ചതിന്റെ ഫലമായി ഹൃദയത്തിന് ചുറ്റുമുള്ള കോശങ്ങളിൽ മാരകമായ കാൻസറായ മെസോതെലിയോമ വികസിച്ചതായി 24 കാരിയായ ഹെർണാണ്ടസ് ആരോപിച്ചു.

ചികിത്സയ്ക്കായി ചിലവഴിച്ച തുകയ്ക്കും വേദനയ്ക്കും കഷ്ടപ്പാടുകൾക്കും നഷ്ടപരിഹാരം ലഭിക്കാൻ ഹെർണാണ്ടസിന് പൂർണമായും അർഹതയുണ്ടെന്ന് ജൂറി വിലയിരുത്തി. എന്നിരുന്നാലും, പിഴയ്ക്ക് പുറമെ കമ്പനിക്കെതിരെ മറ്റു ശിക്ഷാനടപടികൾ വിധിച്ചിട്ടില്ല. അതേസമയം, വിധിക്കെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ജെ ആൻഡ് ജെ നിയമകാര്യ വൈസ് പ്രസിഡന്റ് എറിക് ഹാസ് പ്രസ്താവനയിൽ പറഞ്ഞു. ജോൺസൺസ് ബേബി പൗഡർ സുരക്ഷിതമാണെന്നും ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നും കാൻസറിന് കാരണമാകില്ലെന്നും കമ്പനി വിശദീകരിച്ചു.

ജോൺസൺ ആൻഡ് ജോൺസൺ കമ്പനി തങ്ങളുടെ ഐതിഹാസികമായ ബേബി പൗഡറിന്റെ ആരോഗ്യപരമായ അപകടസാധ്യതകൾ മറച്ചുവെക്കുന്നു എന്ന ആരോപണം അടുത്തകാലത്തായി നേരിടുകയാണ്. ആരോപണം ഉയർന്ന് ഏകദേശം രണ്ട് വർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു വിചാരണ നടന്നത്. വിൽപന ഇടിഞ്ഞതിന്റെ ഫലമായി, ജോൺസൺ ആൻഡ് ജോൺസൺ 2020-ൽ യുഎസ്, കാനഡ വിപണികളിൽ നിന്ന് ടാൽക്ക് അടിസ്ഥാനമാക്കിയുള്ള പൗഡറുകൾ പിൻവലിച്ചിരുന്നു. ഈ വർഷം അവസാനത്തോടെ ആഗോള വിപണിയിൽ നിന്ന് ടാൽക്കം അടങ്ങിയ എല്ലാ ബേബി പൗഡറുകളും നീക്കം ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Johnson & Johnson, Court Order, Cancer, Health, USA, Fine, Compensation, Baby Powder, Johnson & Johnson must pay $18.8 million to man who got cancer from baby powder.

Post a Comment