Follow KVARTHA on Google news Follow Us!
ad
Posts

Internet | മണിപ്പൂരില്‍ ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചു; സമൂഹമാധ്യമ നിരോധനം തുടരും, വൈഫൈ ഹോട് സ്പോടും അനുവദനീയമല്ല

മെയ് മൂന്നിനാണ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത് Internet Ban In Manipur Partially Eased, Social Media, Criticism, Clash, National News
ഇംഫാല്‍: (www.kvartha.com) മണിപ്പൂരില്‍ വംശീയ കലാപം രൂക്ഷമായതിനെ തുടര്‍ന്ന് നിരോധിച്ച ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ച് സര്‍കാര്‍. ഒരു സ്റ്റാറ്റിക് ഐപി കണക്ഷനുള്ളവര്‍ക്ക് പരിമിതമായ രീതിയില്‍ ഇന്റര്‍നെറ്റ് ആക്സസ് ചെയ്യാനാകും. ബ്രോഡ് ബാന്‍ഡ് സേവനവും സര്‍കാര്‍ അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റിനുള്ള നിരോധനം, സമൂഹമാധ്യമ നിരോധനം എന്നിവ തുടരും. വൈഫൈ ഹോട് സ്പോടും അനുവദിക്കില്ല.

ഇക്കഴിഞ്ഞ മെയ് മൂന്നിനാണ് സംസ്ഥാനത്ത് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. മെയ്‌തെയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലാണ് കലാപം. തുടര്‍ന്നാണ് ഇന്റര്‍നെറ്റ് സംവിധാനം സര്‍കാര്‍ വിച്ഛേദിച്ചത്. സംഭവത്തില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. 

Internet ban in Manipur partially eased; conditions laid down for broadband services, Manipur, News, Politics, Internet Ban Partially Eased, Social Media, Criticism, Clash,  Mobile Internet, National

ബാങ്കിങ്, ഗതാഗതം ഉള്‍പെടെയുള്ള സേവനങ്ങളെ തടസ്സപ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനത്തില്‍ മണിപ്പൂര്‍ സര്‍കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്. എന്നാല്‍, അക്രമത്തിന് പ്രേരിപ്പിക്കുന്ന കിംവദന്തികളും വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കുന്നത് തടയാന്‍ ഇന്റര്‍നെറ്റ് നിരോധനം അനിവാര്യമാണെന്നായിരുന്നു സര്‍കാരിന്റെ വാദം.

Keywords: Internet ban in Manipur partially eased; conditions laid down for broadband services, Manipur, News, Politics, Internet Ban Partially Eased, Social Media, Criticism, Clash,  Mobile Internet, National.

Post a Comment