Follow KVARTHA on Google news Follow Us!
ad

Opposition | എൻ ഡി എ യെ നേരിടാൻ 'ഇന്ത്യ'; 26 പാർട്ടികളുടെ പ്രതിപക്ഷ സഖ്യത്തിന് പേരായി

ഏറെ ആലോചനകൾക്ക് ശേഷമാണ് തിരഞ്ഞെടുത്തത്, Opposition, Bangalore, Politics, 2024 Election, NDA, ദേശീയ വാർത്തകൾ
ബെംഗ്ളുറു: (www.kvartha.com) അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള പ്രതിപക്ഷ പാർട്ടികളുടെ യോഗം ബെംഗ്ളൂറിൽ തുടരുന്നു. പ്രതിപക്ഷ മഹാസഖ്യത്തിന്റെ പേരാണ് യോഗത്തിൽ ചർച്ചയായത്. സഖ്യത്തിന്റെ പേര് 'ഇന്ത്യ' (ഇന്ത്യൻ നാഷണൽ ഡെമോക്രാറ്റിക് ഇൻക്ലൂസീവ് അലയൻസ് - INDIA) എന്നായിരിക്കുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഖിലേഷ് യാദവ് 'പി ഡി എ' എന്ന പേര് നിർദ്ദേശിച്ചെങ്കിലും അത് നിരസിക്കപ്പെട്ടുവെന്നാണ് വിവരം.

Politics, Election 2024, INDIA, NDA, Opposition, Parties, Leaders, Bangalore, RJD, TMC, 'I-N-D-I-A' Name Finalised For 26-Party Opposition Coalition.

സേവ് ഇന്ത്യ അലയൻസ്, സെക്കുലർ ഇന്ത്യ അലയൻസ് എന്നീ പേരുകളും ഉയർന്നുവന്നു. ഇന്ത്യ എന്നൊരു പേര് പരിഗണനയിലുണ്ടെന്ന് സൂചിപ്പിച്ച് കോൺഗ്രസ് ലോക്‌സഭാ എംപി മാണിക്കം ടാഗോർ ഇന്ത്യ വിജയിക്കുമെന്ന് ട്വിറ്ററിൽ കുറിച്ചു. യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ് (UPA) എന്നാണ് കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള നിലവിലെ സഖ്യത്തിന്റെ പേര്. യോഗത്തിന്റെ രണ്ടാം ദിനത്തിൽ ഏറെ ആലോചനകൾക്ക് ശേഷമാണ് പേര് തിരഞ്ഞെടുത്തത്.

ബെംഗളൂരുവിൽ ഒരുമിച്ചുകൂടിയ പ്രതിപക്ഷ നേതാക്കൾ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചു. ഇത് അർത്ഥവത്തായ കൂടിക്കാഴ്ചയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജി പറഞ്ഞു. എല്ലാവരും ചേർന്ന് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ യോഗത്തിൽ വ്യക്തമാക്കി. മോദി സർക്കാരിൽ എല്ലാവരും തകർന്നുകൊണ്ടിരിക്കുകയാണെന്ന് ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് പറഞ്ഞു. പ്രധാനമന്ത്രി മോദി തന്റെ 10 വർഷത്തെ ഭരണത്തിൽ മിക്കവാറും എല്ലാ മേഖലകളെയും പൂർണമായും നശിപ്പിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചു.

കോൺഗ്രസിന് അധികാരത്തിലോ പ്രധാനമന്ത്രി സ്ഥാനത്തിലോ താൽപര്യമില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുഗ് ഖാർഗെ പറഞ്ഞു. നമ്മുടെ ഭരണഘടന, ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം. സംസ്ഥാനതലത്തിൽ പ്രതിപക്ഷ പാർട്ടികൾ തമ്മിൽ ഭിന്നതയുണ്ടെന്നും എന്നാൽ ഈ അഭിപ്രായവ്യത്യാസങ്ങൾ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Politics, Election 2024, INDIA, NDA, Opposition, Parties, Leaders, Bangalore, RJD, TMC, 'I-N-D-I-A' Name Finalised For 26-Party Opposition Coalition.

Post a Comment