Follow KVARTHA on Google news Follow Us!
ad
Posts

Complaint | വി എച് പി ഉറച്ചുതന്നെ: ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കുറ്റപ്പെടുത്തി സ്പീകര്‍ക്കെതിരെ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ തീരുമാനം; ശംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കും

പ്രതിഷേധ പരിപാടികള്‍ 30ന് എറണാകുളത്ത് നടക്കുന്ന സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ ആസൂത്രണം ചെയ്യും Complaints Against Speaker Shamseer, VHP, Kerala
പാലക്കാട് : (www.kvartha.com) ഹിന്ദു വിശ്വാസത്തെ അവഹേളിച്ചെന്നും മതസ്പര്‍ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നും കാട്ടി സ്പീകര്‍ എഎന്‍ ശംസീറിനെതിരെ 30നകം സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും പരാതി നല്‍കാന്‍ തീരുമാനിച്ച് വിശ്വഹിന്ദു പരിഷത്. ഇതിന്റെ ഭാഗമായി പാലക്കാട് നോര്‍ത് ഉള്‍പെടെ പലയിടത്തും തിങ്കളാഴ്ച പരാതി നല്‍കി.

ശംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും നിവേദനം നല്‍കുമെന്നും പാര്‍ടി അറിയിച്ചു. 30ന് എറണാകുളത്തു നടക്കുന്ന വി എച് പി സംസ്ഥാന ഗവേണിങ് ബോര്‍ഡ് യോഗത്തില്‍ പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്യും. പൊറുക്കാന്‍ കഴിയാത്ത തെറ്റാണ് സ്പീകര്‍ സ്ഥാനത്തിരിക്കുന്നയാളുടെ ഭാഗത്തു നിന്നുണ്ടായതെന്ന് വി എച് പി സംസ്ഥാന ജെനറല്‍ സെക്രടറി വിആര്‍ രാജശേഖരന്‍ പറഞ്ഞു.

എഎന്‍ ശംസീര്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പൊലീസില്‍ പരാതി നല്‍കി. തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍ എസ് രാജീവ് ആണ് കമിഷണര്‍ക്ക് പരാതി നല്‍കിയത്.

ഇക്കഴിഞ്ഞ ജൂലായ് 21ന് കുന്നത്തുനാട് മണ്ഡലത്തിലെ വിദ്യാജ്യോതി സ്ലേറ്റ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു പരാതിക്കിടയാക്കിയ സംഭവം നടന്നത്. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങള്‍ക്കു പകരം ഹൈന്ദവപുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് സ്പീകര്‍ കുറ്റപ്പെടുത്തിയത്.

BJP, VHP file complaints against Speaker Shamseer for 'anti-Hindu' remarks, Palakkad, News, Religion, Politics, VHP, BJP, Speaker AN Shamseer, Allegation, Police Station, Kerala

വിമാനവും വന്ധ്യതാ ചികിത്സയും പ്ലാസ്റ്റിക് സര്‍ജറിയുമെല്ലാം ഹിന്ദുത്വകാലം മുതല്‍ക്കേ ഉണ്ടെന്നു സ്ഥാപിക്കുകയാണ് ചെയ്യുന്നത്. വിമാനം കണ്ടുപിടിച്ചത് ആരെന്ന ചോദ്യത്തിന് താന്‍ പഠിച്ച കാലത്തെ ഉത്തരം റൈറ്റ് ബ്രദേഴ്‌സ് എന്നാണ്. എന്നാല്‍, ആദ്യ വിമാനം പുഷ്പകവിമാനമെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്ന് സ്പീകര്‍ പരാമര്‍ശിച്ചിരുന്നു. ഇതാണ് വി എച് പി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.

Keywords: BJP, VHP file complaints against Speaker Shamseer for 'anti-Hindu' remarks, Palakkad, News, Religion, Politics, VHP, BJP, Speaker AN Shamseer, Allegation, Police Station, Kerala.

Post a Comment