Follow KVARTHA on Google news Follow Us!
ad

Joe Biden | മകന്റെ വിവാഹേതര ബന്ധത്തിലുണ്ടായ 4 വയസുകാരിയെ പരസ്യമായി അംഗീകരിച്ച് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍; തന്റെ ഏഴാമത്തെ പേരക്കുട്ടിയാണെന്നും വെളിപ്പെടുത്തല്‍

വിഷയം രാഷ്ട്രീയ തീരുമാനം അല്ലെന്നും പ്രഥമ പൗരന്‍ Joe Biden, Grand Daughter, Statement, World News
വാഷിംഗ്ടണ്‍: (www.kvartha.com) മകന്റെ വിവാഹേതര ബന്ധത്തിലുണ്ടായ നാലുവയസുകാരിയെ പരസ്യമായി അംഗീകരിച്ച് അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍. 2018ല്‍ ലുന്‍ഡന്‍ റോബെര്‍ട്‌സ് എന്ന വനിത കുഞ്ഞിന്റെ പിതൃത്വം ഉന്നയിച്ചതിന് ശേഷം ഇത് ആദ്യമായാണ് ബൈഡന്‍ പേരക്കുട്ടിയെ അംഗീകരിക്കുന്നത്. തന്റെ ഏഴാമത്തെ പേരക്കുട്ടിയാണ് നാലുവയസുകാരിയെന്നാണ് വെള്ളിയാഴ്ച ബൈഡന്‍ വ്യക്തമാക്കിയത്.

ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്റെ പിതൃത്വം കോടതി നിര്‍ദേശത്തോടെ നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് കണ്ടെത്തിയത്. കുട്ടിയുടെ സംരക്ഷണ കാര്യത്തില്‍ മകനും നാലുവയസുകാരിയുടെ അമ്മയും ചേര്‍ന്ന് ധാരണയിലെത്തിയതായുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്. വിഷയം രാഷ്ട്രീയ തീരുമാനം അല്ലെന്നും കുടുംബത്തെ സംബന്ധിക്കുന്ന വിഷയമെന്നാണ് ബൈഡന്റെ പ്രതികരണം. ഹണ്ടര്‍ ബൈഡന് ഒരു മകന്‍ അടക്കം നാല് മക്കള്‍ കൂടിയുണ്ട്.

പേരക്കുട്ടിയുടെ സ്വകാര്യത സംരക്ഷിച്ച് മികച്ച ഭാവി ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പരിശ്രമങ്ങളിലാണ് തങ്ങളെന്നാണ് ബൈഡന്‍ കുട്ടിയെ ആദ്യമായി പരസ്യമായി അംഗീകരിച്ച് നടത്തിയ പ്രസ്താവനയില്‍ പറയുന്നത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഹണ്ടര്‍ കുഞ്ഞ് തന്റേതാണെന്ന് സമ്മതിച്ചിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായ അവസരത്തിലാകാം ഇത്തരമൊരു ബന്ധം ഉണ്ടായതെന്നും തനിക്ക് അതൊന്നും ഓര്‍മയില്ലെന്നുമായിരുന്നു ഹണ്ടര്‍ പറഞ്ഞിരുന്നത്.

Biden openly acknowledges son Hunter’s child with woman who's not his wife, New York, News, Politics, Joe Biden, Grand Daughter, Statement, Court, DNA, World News

നേരത്തെ ഹണ്ടര്‍ ബൈഡന്‍ നികുതി വെട്ടിച്ചെന്ന കുറ്റം ഏറെ വിവാദമായിരുന്നു. 10 ലക്ഷം ഡോളറിന്റെ വരുമാനത്തിന് രണ്ടുവര്‍ഷം നികുതി നല്‍കിയില്ലെന്നാണ് ഹണ്ടര്‍ ബൈഡനെതിരായ ആരോപണം. കേസ് വന്നതിന് പിന്നാലെ ബൈഡന്റെ മകന്‍ കുറ്റം സമ്മതിക്കാനൊരുങ്ങിയിരുന്നു. മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നിയോഗിച്ച അഭിഭാഷകന്‍ ഡേവിഡ് വെയ്‌സാണ് ഹണ്ടര്‍ ബൈഡനെതിരായ ആരോപണം അന്വേഷിച്ചത്. 2017, 2018 വര്‍ഷത്തെ ടാക്‌സിലാണ് വെട്ടിപ്പ് നടന്നത്.

Keywords: Biden openly acknowledges son Hunter’s child with woman who's not his wife, New York, News, Politics, Joe Biden, Grand Daughter, Statement, Court, DNA, World News.

Post a Comment