Follow KVARTHA on Google news Follow Us!
ad

Tips | വസ്ത്രങ്ങളിൽ വിയർപ്പിന്റെ കറയോ മണമോ നിങ്ങളെ അലട്ടുന്നുണ്ടോ? നിഷ്പ്രയാസം മാറ്റാന്‍ ചില എളുപ്പവഴികള്‍‌!

കൂടുതലാളുകൾ നേരിടുന്ന പ്രശ്നമാണിത്, Sweat Stains, Clothes, Cleaning, Tips, Lifestyle
ന്യൂഡെൽഹി: (www.kvartha.com) ശരീരം വിയർക്കുന്നത് സാധാരണമാണ്. അമിതമായ വിയർപ്പ് കാരണം ചിലപ്പോൾ വസ്ത്രങ്ങളിൽ കറപിടിക്കും. അത് ഒഴിവാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. എത്ര ശ്രമിച്ചിട്ടും ദുർഗന്ധം വമിക്കുന്ന വിയർപ്പിന്റെ പാടുകൾ വിട്ടുമാറുന്നില്ലെന്ന പരാതിയും പലരും പറയാറുണ്ട്. ഇളം നിറത്തുള്ള വസ്ത്രങ്ങളില്‍ ഈ കറ മുഴച്ചു നില്‍ക്കുകയും ചെയ്യും. ഏറെ നേരം വസ്ത്രം ഉരച്ചു കഴുകുന്നത് അവയുടെ ഭംഗിയും ഇല്ലാതാക്കും. വസ്ത്രങ്ങളിൽ നിന്ന് വിയർപ്പ് അടയാളങ്ങളോ ദുർഗന്ധമോ എളുപ്പത്തിൽ നീക്കം ചെയ്യാൻ കഴിയുന്ന ചില പൊടിക്കൈകളുണ്ട്.

Sweat Stains, Clothes, Cleaning, Tips, Lifestyle, Home Tips, Hacks, Washing, Ways To Remove Sweat Stains From Your Clothes

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയ്ക്ക് ക്ലീനിംഗ്, ഡിയോഡറൈസിംഗ് ഗുണങ്ങളുണ്ട്. വിയർപ്പിന്റെ അടയാളങ്ങളുള്ള ഭാഗത്ത് ബേക്കിംഗ് സോഡ പേസ്റ്റ് പുരട്ടി നന്നായി തടവുക. ഇനി കുറച്ചു നേരം ഉണങ്ങാൻ വെക്കുക. ഇതിനുശേഷം, കഴുകി നീക്കം ചെയ്യുക. ഇങ്ങനെ ചെയ്താൽ വിയർപ്പിന്റെ മണത്തോടൊപ്പം കറകളും ക്ഷണനേരം കൊണ്ട് ഇല്ലാതാകും.

നാരങ്ങ

നാരങ്ങാ നീരിന് ഉന്മേഷം പകരുന്ന മണം ഉണ്ട്, മാത്രമല്ല ഇത് വസ്ത്രങ്ങളിൽ നിന്ന് വിയർപ്പിന്റെ ഗന്ധം നീക്കം ചെയ്യുന്നതിൽ വളരെ ഫലപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. അനായാസം കറ നീക്കം ചെയ്യുന്ന നിരവധി ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്, അവയിൽ നാരങ്ങ ഉപയോഗിക്കുന്നുണ്ട് എന്നതാണ് വസ്തുത.
വിയർപ്പ് ഗന്ധം അകറ്റാൻ, 200 മില്ലി വെള്ളത്തിൽ ഒരു സ്പ്രേ ബോട്ടിലിൽ ഒരു ടീസ്പൂൺ നാരങ്ങ നീര് ഒഴിക്കുക. ഇനി ഇത് കുലുക്കി നന്നായി ഇളക്കി വസ്ത്രത്തിൽ തെറിപ്പിച്ച് കുറച്ചു നേരം ഉണങ്ങാൻ വയ്ക്കുക. അഴുക്ക് നീക്കം ചെയ്യുന്നതിനൊപ്പം വസ്ത്രങ്ങളിലെ സുഗന്ധവും നിലനിർത്താൻ നാരങ്ങയ്ക്കാവും.

വെയിലത്ത് ഉണക്കാം

വസ്ത്രങ്ങൾ വൃത്തിഹീനമല്ലെങ്കിൽ അതിന് വെള്ളവും ഡിറ്റർജന്റും ചിലവഴിക്കുന്നത് ഉപയോഗശൂന്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, വസ്ത്രങ്ങളിൽ നിന്നുള്ള വിയർപ്പിന്റെ ഗന്ധം ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം ഉപയോഗിച്ചതിന് ശേഷം 20-25 മിനിറ്റ് വെയിലത്ത് തലകീഴായി തൂക്കിയിടുക എന്നതാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ വസ്ത്രങ്ങളിൽ നിന്നുള്ള ദുർഗന്ധത്തോടൊപ്പം ബാക്ടീരിയകളും ഇല്ലാതാകുന്നു.

ഫ്രിഡ്ജിൽ വെക്കുക!

മണിക്കൂറുകളോളം ഭക്ഷണം ഫ്രഷ് ആയി സൂക്ഷിക്കുന്ന ഫ്രിഡ്‌ജ്‌ നിങ്ങളുടെ ദുർഗന്ധമുള്ള വസ്ത്രങ്ങളും ഫ്രഷ് ആക്കും. ഈ ട്രിക്ക് അൽപ്പം വിചിത്രവും വ്യാജവുമായി തോന്നിയേക്കാം, പക്ഷേ ഇത് ശരിക്കും പ്രവർത്തിക്കുന്നു. ഇതിനായി, വസ്ത്രങ്ങൾ വായു കടക്കാത്ത പ്ലാസ്റ്റിക് ബാഗിലാക്കി രാത്രി മുഴുവൻ ഫ്രിഡ്ജിൽ വയ്ക്കുക. ഇത് വസ്ത്രത്തിൽ അടങ്ങിയിരിക്കുന്ന എല്ലാ ബാക്ടീരിയകളെയും നശിപ്പിക്കും.

Keywords: Sweat Stains, Clothes, Cleaning, Tips, Lifestyle, Home Tips, Hacks, Washing, Ways To Remove Sweat Stains From Your Clothes.

Post a Comment