Follow KVARTHA on Google news Follow Us!
ad

Virender Sehwag | ഒഡിഷയിലെ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം വിരേന്ദര്‍ സേവാഗും

തന്റെ സ്‌കൂളില്‍ താമസ സൗകര്യം ഉള്‍പെടെ നല്‍കുമെന്നും താരം Virender Sehwag, Free Education, Children Of Deceased In Odisha Train Crash, National
മുംബൈ: (www.kvartha.com) ഒഡിഷയിലെ ബാലാസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ച് മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് താരം വിരേന്ദര്‍ സേവാഗും.
രക്ഷിതാക്കളെ നഷ്ടമായ കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം നല്‍കാന്‍ തയാറാണെന്ന് സേവാഗ് ട്വിറ്ററിലൂടെ അറിയിച്ചു.

കുഞ്ഞുങ്ങള്‍ക്ക് തന്റെ സ്‌കൂളില്‍ താമസ സൗകര്യം ഉള്‍പെടെ നല്‍കുമെന്നും സേവാഗ് കുറിച്ചു. അപകട സ്ഥലത്തുനിന്നുള്ള ചിത്രമുള്‍പെടെ പങ്കുവച്ചാണ് സേവാഗിന്റെ ട്വീറ്റ്.

'ഈ ചിത്രം നമ്മെ ഏറെ നാള്‍ വേട്ടയാടും. ദുരന്തത്തില്‍ മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുക എന്നതാണ് വേദനാജനകമായ ഈ സമയത്ത് എനിക്കു ചെയ്യാന്‍ സാധിക്കുന്ന കാര്യം. ആ കുഞ്ഞുങ്ങള്‍ക്ക് സേവാഗ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കും. ദുരന്ത സമയത്തു രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ ധീരര്‍ക്ക് സല്യൂട് നല്‍കുന്നു.' സേവാഗ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞദിവസം രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇരകളായവരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി വ്യവസായി ഗൗതം അദാനിയും രംഗത്തെത്തിയിരുന്നു. അപകടത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ വിദ്യാഭ്യാസ ചിലവ് അദാനി ഗ്രൂപ് ഏറ്റെടുക്കുമെന്നായിരുന്നു ഗൗതം അദാനിയുടെ പ്രഖ്യാപനം.

ട്വിറ്ററിലൂടെയാണ് ഗൗതം അദാനി ഇക്കാര്യം അറിയിച്ചത്. അപകടത്തില്‍ ഇരകളായവര്‍ക്കും അവരുടെ കുടുംബത്തിനും കരുത്തു പകരേണ്ടതും കുട്ടികള്‍ക്കു ശോഭനമായ ഭാവി സൃഷ്ടിക്കേണ്ടതും കൂട്ടുത്തരവാദിത്തമാണെന്നും അദാനി ട്വീറ്റ് ചെയ്തു.

ഒഡീഷയിലെ ബാലസോറില്‍ വെള്ളിയാഴ്ച രാത്രി രണ്ട് യാത്രാ ട്രെയിനും ഒരു ചരക്കു ട്രെയിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 275 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 88 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതേസമയം, മൂന്നു ട്രെയിനുകള്‍ പരസ്പരം കൂട്ടിയിടിച്ചെന്ന പ്രചാരണം ശരിയല്ലെന്ന് റെയില്‍വേ ബോര്‍ഡ് വിശദീകരിച്ചു.

അപകടത്തില്‍പ്പെട്ടത് കൊറമാണ്ഡല്‍ എക്സ്പ്രസ് മാത്രമാണെന്നും റെയില്‍വേ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ പറഞ്ഞു. അപകടം സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

Virender Sehwag offers to provide free education to children of deceased in Odisha train crash, Mumbai, News, Twitter, Free Education, Students, Cricket Player, Virender Sehwag, Train Crash, National

Keywords: Virender Sehwag offers to provide free education to children of deceased in Odisha train crash, Mumbai, News, Twitter, Free Education, Students, Cricket Player, Virender Sehwag, Train Crash, National. 

Post a Comment