Follow KVARTHA on Google news Follow Us!
ad

Tipu Jayanti | കര്‍ണാടകയില്‍ ടിപ്പു ജയന്തി വീണ്ടും ആഘോഷിക്കാനൊരുങ്ങി കോണ്‍ഗ്രസ് സര്‍ക്കാര്‍; സൂചന നല്‍കി മന്ത്രി എം ബി പാട്ടീല്‍

2019ല്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരുന്നു Bangalore News, Tipu Sultan Jayanti, Karnataka, Mysore, ദേശീയ വാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) മൈസൂര്‍ മുന്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്റെ ജന്മദിനം വീണ്ടും ആഘോഷിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരുങ്ങുന്നു. സിദ്ധരാമയ്യ നേരത്തെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2015 നവംബര്‍ 10 നാണ് ടിപ്പുവിന്റെ ജന്മദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. ഇതിനെതിരെ ബിജെപി സംസ്ഥാനത്തുടനീളം വന്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രക്ഷോഭം അക്രമാസക്തമായി മാറുകയും ഒരാളുടെ മരണത്തില്‍ കലാശിക്കുകയും ചെയ്തു.
   
Karnataka Congress, Karnataka News, Karnataka Politics, Political News, Malayalam News, Tipu Sultan Jayanti, Karnataka Congress prepares to celebrate Tipu Sultan Jayanti.

ബിജെപിയുടെയും ഹിന്ദുത്വ ശക്തികളുടെയും കടുത്ത എതിര്‍പ്പിനെ അവഗണിച്ച് 2018 വരെ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായി കോണ്‍ഗ്രസ് സര്‍ക്കാര്‍ ടിപ്പു ജയന്തി ആഘോഷിച്ചു. 2019ല്‍ കര്‍ണാടകയില്‍ ബിജെപി അധികാരമേറ്റതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ ടിപ്പു ജയന്തി ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. പാഠപുസ്തകങ്ങളില്‍ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്നത് വരെ ബിജെപി സര്‍ക്കാര്‍ നീക്കം ചെയ്തു. ടിപ്പു സുല്‍ത്താന്‍ അറിയപ്പെട്ടിരുന്ന 'മൈസൂര്‍ കടുവ' എന്ന പദവിയും നീക്കി.

കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷം പുനരാരംഭിക്കുന്നതിനുള്ള തീരുമാനത്തെക്കുറിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്തനും ഇടത്തരം, വന്‍കിട വ്യവസായ മന്ത്രിയുമായ എം ബി പാട്ടീലാണ് സൂചന നല്‍കിയത്. കോണ്‍ഗ്രസ് സര്‍ക്കാര്‍, വിവാദമായ ഗോവധ - മതപരിവര്‍ത്തന നിരോധന നിയമങ്ങള്‍ പിന്‍വലിക്കാനും ടിപ്പു സുല്‍ത്താന്‍ ജയന്തി പുനരാരംഭിക്കാനും സാധ്യതയുണ്ടെന്ന് ഇടത്തരം എം ബി പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ സെന്‍സിറ്റീവ് ആണെന്നും പാര്‍ട്ടിയിലും സര്‍ക്കാരിലും വിശദമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: Karnataka Congress, Karnataka News, Karnataka Politics, Political News, Malayalam News, Tipu Sultan Jayanti, Karnataka Congress prepares to celebrate Tipu Sultan Jayanti.
< !- START disable copy paste -->

Post a Comment